എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ

തിരുവനന്തപുരം എകെജി സെൻററിലാണ് കൂടിക്കാഴ്ച നടന്നത്. അതേസമയം റിപ്പോർട്ട് വരട്ടെയെന്നും അതിനുശേഷം തീരുമാനിക്കാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

author-image
anumol ps
New Update
cm and cpi

 

 

തിരുവനന്തപുരം:  ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ കൂടിക്കാഴ്ചയിലാണ് സിപിഐ നിലപാട് ആവർത്തിച്ചത്. സിപിഎം - സിപിഐ നേതൃയോഗങ്ങൾ വ്യാഴാഴ്ച ചേരാൻ  ഇരിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു നിർണായക കൂടിക്കാഴ്ച നടന്നത്.

തിരുവനന്തപുരം എകെജി സെൻററിലാണ് കൂടിക്കാഴ്ച നടന്നത്. അതേസമയം റിപ്പോർട്ട് വരട്ടെയെന്നും അതിനുശേഷം തീരുമാനിക്കാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഡിജിപിയുടെ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയതായാണ് വിവരം. എഡിജിപിക്കെതിരായ ആരോപണങ്ങളിലെ അന്വേഷണത്തിൽ ഡിജിപി വ്യാഴാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ ഇരിക്കെയാണ് കൂടിക്കാഴ്ച നടന്നത്.

മറ്റന്നാൾ നിയമസഭ സമ്മേളനം തുടങ്ങും മുമ്പ് എഡിജിപിയെ മാറ്റണമെന്നതായിരുന്നു സിപിഐയുടെ നേരത്തെയുള്ള നിലപാട്. നടപടിയുണ്ടായില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് കടക്കേണ്ടിവരുമെന്നാണ് സിപിഐയുടെ മുന്നറിയിപ്പ്. അന്ത്യശാസനമെന്ന നിലയിലാണിപ്പോൾ എഡിജിപിയെ മാറ്റാതെ പറ്റില്ലെന്ന നിലപാട് വീണ്ടും സിപിഐ ആവർത്തിച്ചിരിക്കുന്നത്. 

CPI cm pinarayivijayan ADGP Ajith Kumar