പാറശാല: പാറശാലയിൽ 500 രൂപയുടെ കള്ളനോട്ട് വ്യാപകമാകുന്നതായി പരാതി. പെട്രോൾ പമ്പുകളിലും വ്യാപാരസ്ഥാപനങ്ങളിലും തിരക്കുള്ള സമയങ്ങളിൽ ബില്ലടയ്ക്കുന്ന കാശുകളിലാണ് കള്ളനോട്ട് സ്ഥിരമായി കാണുന്നത്. ഒറിജിനലിനെ പോലെ തന്നെയുള്ളതിനാൽ തിരക്കേറിയ സമയങ്ങളിൽ വ്യാജനോട്ടുകൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. എന്നാൽ പിന്നീട് തുക തിട്ടപ്പെടുത്തുന്നതിനിടയിലോ മറ്റുമാകും കള്ളനോട്ടുകൾ തിരിച്ചറിയുന്നത്. എന്നാൽ, കള്ളനോട്ടുകളിൽ പലതിനും വലിപ്പത്തിൽ വ്യത്യാസം ഉണ്ടാകാറുണ്ട്. നോട്ടിന് കുറുകെയുള്ള പച്ച നിറത്തിൽ പതിച്ചിട്ടുള്ള പ്രത്യേക മാർക്ക് പ്രിന്റ് ചെയ്തതാണെന്ന് ശ്രദ്ധിച്ചാൽ തിരിച്ചറിയാൻ കഴിയും. ഏതാനും മാസങ്ങൾക്ക് മുമ്പും ചില കേന്ദ്രങ്ങളിൽ കള്ളനോട്ട് ലഭിച്ചിരുന്നതായി വ്യാപാരികൾ പറയുന്നു. എന്നാൽ നേരത്തെ ലഭിച്ചിരുന്ന കള്ളനോട്ടുകളുടെ അതേ സീരിയൽ നമ്പറുകളുള്ള നോട്ടുകൾ വീണ്ടും കിട്ടിയതിനാൽ ഇനിയും കൂടുതൽ നോട്ടുകൾ ഉണ്ടാകാമെന്നാണ് ബന്ധപ്പെട്ടവരുടെ നിഗമനം.
പാറശാലയിൽ 500 രൂപയുടെ കള്ളനോട്ട് വ്യാപകം
ഒറിജിനലിനെ പോലെ തന്നെയുള്ളതിനാൽ തിരക്കേറിയ സമയങ്ങളിൽ വ്യാജനോട്ടുകൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. എന്നാൽ പിന്നീട് തുക തിട്ടപ്പെടുത്തുന്നതിനിടയിലോ മറ്റുമാകും കള്ളനോട്ടുകൾ തിരിച്ചറിയുന്നത്.
New Update