കൊച്ചി: പള്ളത്ത് രാമൻ ഗ്രൗണ്ട് നവീകരണത്തിൽ അഴിമതി ആരോപിച്ച് കൊച്ചി കോർപ്പറേഷൻ കൗൺസിലർ പ്രിയാ പ്രശാന്തിനെതിരെ അഴിമതി ആരോപണം.സംഭവത്തിൽ കൗണ്സിലർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കടവന്ത്ര സ്വദേശി എം.ആർ ശ്രീജിത്ത് വിജിലൻസിലും,കോർപ്പറേഷൻ സെക്രട്ടറിക്കും പരാതി നൽകി.കൊച്ചിൻ സ്മാർട്ട് മിഷൻ പദ്ധതിയുടെ ഭാഗമായി 25 ലക്ഷം രൂപയോളം മുടക്കി പള്ളത്ത് രാമൻ ഗ്രൗണ്ടിൽ നിലവിലുള്ള നടപ്പാതയ്ക്ക് പകരം പ്രകൃതിദത്ത ടൈലുകളും ഇടയിൽ പുല്ലും പാകി നവീകരിച്ചത്.ഈ പദ്ധതിയിൽ അഴിമതി നടന്നിട്ടുള്ളതായാണ് ആരോപണം.
ടാക്സ്‌സ് അപ്പീൽ കമ്മിറ്റി ചെയർമാൻ കൂടിയായ പ്രിയാ പ്രശാന്ത് ടാക്സ‌് ഇളവ് അഭ്യർത്ഥിച്ചുവരുന്ന ഹർജിക്കാരിൽനിന്നും വലിയ തുകകൾ പാരിതോചിതമായി ആവശ്യപ്പെടുന്നതായും എം.ആർ ശ്രീജിത്ത് വിജിലൻസിന് നൽകിയ പരാതിയിൽ പറയുന്നു. സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ അനുവദിച്ചിട്ടുള്ള ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതായും പരാതിയിൽ പറയുന്നു. കൊച്ചി കോർപ്പറേഷൻ അമരാവതി വാർഡിലെ ബി.ജെ.പി കൗണ്സിലറാണ് പ്രിയ പ്രശാന്ത്.