സഹകരണ സംഘം പ്രസിഡന്റിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

അഴിമതി ആരോപണത്തെ തുടർന്ന് ഒളിവിൽ കഴിയുകയായിരുന്ന മുണ്ടേല രാജീവ്ഗാന്ധി റസിഡന്റ്‌സ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് മോഹന കുമാരനെയാണ് (62)തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്

author-image
Rajesh T L
New Update
mohankumar

തിരുവനന്തപുരം :മുണ്ടേല രാജീവ്ഗാന്ധി റസിഡന്റ്‌സ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് മോഹൻ കുമാറിനെ (62)തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള വെള്ളറടയിലെ റിസോർട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

കോൺഗ്രസ് ഭരണം നടത്തുന്ന സഹകരണസംത്തിൽ അഴിമതി ആരോപണത്തെ തുടർന്നുള്ള അന്വേഷണത്തിൽ 34 കോടി രൂപയുടെ വായ്പ തിരിമറി കണ്ടെത്തിയിരുന്നു. നിക്ഷേപത്തുക മടക്കിനല്കാത്തതി്ന്റെ പേരിൽ നിരവധി പേർ നൽകിയ പരാതിയെ തുടർന്ന് മോഹനൻ ഒളിവിൽ കഴിയുകയായിരുന്നു.

സംഘം സെക്രട്ടറിയും പോലീസും സഹകരണവകുപ്പും നടത്തിയ ചർച്ചയ്‌ക്കൊടുവിൽ മുൻഗണന ക്രമത്തിൽ നിക്ഷേപകരുടെ തുകകൾ മടക്കി നല്കാൻ ധാരണയായിരുന്നു.സഹകരണ സംഘം പ്രസിഡന്റായിരുന്ന എം മോഹന കുമാ വസ്‌തുക്കൾ ഈടായി ഗഹാൻ രജിസ്റ്റർ ചെയ്ത് വിവിധ ആളുകളുടെ പേരിൽ 32 വായ്പകളിലായി 1.68 കോടി രൂപ ഈടാക്കിയതെന്നതുൾപ്പടെയുള്ള ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.

കോൺഗ്രസ് ഭരണസമിതി പിരിച്ചു വിട്ടതിനാൽ ബാങ്ക് ഇപ്പോൾ അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിലാണ് മോഹനകുമാരന്റെ ബിനാമികളും ബന്ധുക്കളും സംത്തിലെ ചില ജീവനക്കാരും സമാനരീതിയിൽ ബന്ധുക്കളുടെയും വിവിധ ആൾക്കാരുടെയും പേരിൽ കൊടികളും ലക്ഷങ്ങളും  വായ്പ എടുത്തതായികണ്ടെത്തിയിട്ടുണ്ട്

.മോഹനകുമാരൻ സംഘം സെക്രട്ടറി വി. എസ്. രാഖി, ജീവനക്കാരായ വി.എസ്. ദിനു ചന്ദ്രൻ, എസ് ചിഞ്ചു, . എസ്.സുനിൽകുമാർ, എസ്. ബിജുകുമാർ എന്നിവരുമായി ബന്ധപ്പെട്ട വായ്പകളിൽ യഥാർത്ഥ ആധാരം ഉൾപ്പടെയുള്ള രേഖകൾ പരിശോധനയ്ക്കു ലഭ്യമാക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 9.86 കോടി രൂപയുടെ മൂലധനശോഷണം ബാങ്കിൽ നടന്നതായും അന്വേഷ സംഘം കണ്ടെത്തിയിട്ടുണ്ട്