നിയോജകമണ്ഡല തലത്തിലുള്ള സപ്ലൈകോയുടെ ഓണം ഫെയറുകൾ

ഓണംഫെയറുകളിലും എല്ലാ സപ്ലൈകോ വില്പനശാലകളിലും നിത്യോപയോഗ സാധനങ്ങൾക്ക് 45% വരെ വിലക്കുറവുണ്ട്. ഫെയറുകളിലും സൂപ്പർമാർക്കറ്റുകളിലും ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെ ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സ് പദ്ധതി നടപ്പാക്കുന്നുണ്ട്.

author-image
Shyam Kopparambil
New Update
sdsd
Listen to this article
0.75x 1x 1.5x
00:00 / 00:00

 

കൊച്ചി: നിയോജകമണ്ഡല തലത്തിലുള്ള സപ്ലൈകോയുടെ ഓണം ഫെയറുകൾ നാളെ  ആരംഭിക്കും . ഓരോ നിയോജകമണ്ഡലത്തിലെയും ഒരു സൂപ്പർമാർക്കറ്റ് വീതമാണ് ഓണം ഫെയർ ആയി പ്രവർത്തിക്കുക. 
പെരുമ്പാവൂർ സൂപ്പർമാർക്കറ്റ്, അങ്കമാലി പീപ്പിൾസ് ബസാർ, കോലഞ്ചേരി സൂപ്പർമാർക്കറ്റ്, പിറവം ഹൈപ്പർ മാർക്കറ്റ്, കോതമംഗലം സൂപ്പർമാർക്കറ്റ്, മൂവാറ്റുപുഴ സൂപ്പർ മാർക്കറ്റ്, വൈപ്പിനിലെ നായരമ്പലം മാവേലി സ്റ്റോർ, പറവൂർ പീപ്പിൾസ് ബസാർ, കളമശ്ശേരി നീരിക്കോട് മാവേലി സ്റ്റോർ, തൃപ്പൂണിത്തുറ സൂപ്പർ മാർക്കറ്റ്, ആലുവ സൂപ്പർമാർക്കറ്റ്, എറണാകുളം ഗാന്ധിനഗർ ഹൈപ്പർമാർക്കറ്റ്, കൊച്ചി ചുള്ളിക്കൽ പീപ്പിൾസ് ബസാർ, തൃക്കാക്കര വൈറ്റില സൂപ്പർമാർക്കറ്റ് എന്നിവയാണ് നിയോജകമണ്ഡലം ഫെയറുകൾ ആയി പ്രവർത്തിക്കുക.എറണാകുളം മറൈൻഡ്രൈവിൽ പ്രവർത്തിക്കുന്ന സപ്ലൈകോ ജില്ലാ ഓണം ഫെയറിന് പുറമെയാണ് നിയോജകമണ്ഡല തലത്തിലുള്ള ഫെയറുകൾ സംഘടിപ്പിക്കുന്നത്. ഓണംഫെയറുകളിലും എല്ലാ സപ്ലൈകോ വില്പനശാലകളിലും നിത്യോപയോഗ സാധനങ്ങൾക്ക് 45% വരെ വിലക്കുറവുണ്ട്. ഫെയറുകളിലും സൂപ്പർമാർക്കറ്റുകളിലും ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെ ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സ് പദ്ധതി നടപ്പാക്കുന്നുണ്ട്. നിത്യോപയോഗ സാധനങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ് ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സിൽ ലഭിക്കും. സെപ്റ്റംബർ 14 വരെയാണ് സപ്ലൈകോ ഓണം ഫെയറുകൾ സംഘടിപ്പിക്കുന്നത്.

kochi ernakulam Ernakulam News SupplyCo supplyco subsidy ernakulamnews