'സർക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്നു'; പി.എസ്.സി അംഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് ചെറിയാൻ ഫിലിപ്പ്

പി.എസ്.സി അംഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് കോൺ​ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.സർക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്നുവെന്ന് ചൂണ്ടികാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

author-image
Greeshma Rakesh
New Update
cherian philip

cherian philip

Listen to this article
0.75x 1x 1.5x
00:00 / 00:00



തിരുവനന്തപുരം: പി.എസ്.സി അംഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് കോൺ​ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.സർക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്നുവെന്ന് ചൂണ്ടികാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 ഉന്നത ഭരണഘടനാ സ്ഥാപനമായ കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷനിൽ മൂന്നുപേരുടെ സ്ഥാനത്ത് ഇപ്പോൾ ഇരുപത്തിയൊന്ന് പേരാണുള്ളത്. മുന്നണി സംവിധാനത്തിൽ ചെറിയ ഘടകകക്ഷികൾക്കും അംഗത്വം വീതം വെയ്ക്കണ്ടി വന്നതു കൊണ്ടാണ് അംഗ സംഖ്യ പലപ്പോഴായി കൂട്ടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരേക്കാളും ചീഫ് സെക്രട്ടറിയേക്കാളും ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഉള്ളതു കൊണ്ടാണ് പി.എസ്.സി അംഗത്വം ഒരു കച്ചവട ചരക്കായി മാറിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലക്ഷങ്ങൾ കൊടുത്ത് അംഗത്വം നേടുന്നവർ ഉദ്യോഗാർത്ഥികളിൽനിന്നും ലക്ഷങ്ങൾ ഈടാക്കിയാണ് കൊള്ളലാഭം നേടുന്നത്. എഴുത്തു പരീക്ഷകളും വാചാ പരീക്ഷകളും കഴിഞ്ഞ് അർഹത നേടുന്നവരുടെ റാങ്ക് ലിസ്റ്റുകൾ പോലും റദ്ദാക്കുന്ന പി.എസ്.സി യുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു.

 

psc cherian philip kerala