എകെ ഷാനിബിനെ കോണ്‍ഗ്രസ് പുറത്താക്കി

പാലക്കാട് ഡിസിസി നേതൃത്വമാണ് എകെ ഷാനിബിനെതിരെ നടപടി എടുത്തത്. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയിരുന്ന എകെ ഷാനിബ് ഇന്ന് ഉച്ചയോടെയാണ് പാര്‍ട്ടി വിട്ടത്.

author-image
Prana
New Update
shanib

നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയ പ്രവര്‍ത്തകന്‍ എ.കെ ഷാനിബിനെ കോണ്‍ഗ്രസ് പുറത്താക്കി. പാലക്കാട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതൃത്വം കൂടിയാലോചനകള്‍ നടത്തില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിനെതിരെയും, ഷാഫി പറമ്പില്‍ എംപിക്കെതിരെയും ഗുരുതര ആരോപണങ്ങളായിരുന്നു ഷാനിബ് ഉയര്‍ത്തിയത്. പാലക്കാട് ഡിസിസി നേതൃത്വമാണ് എകെ ഷാനിബിനെതിരെ നടപടി എടുത്തത്.
യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയിരുന്ന എകെ ഷാനിബ് ഇന്ന് ഉച്ചയോടെയാണ് പാര്‍ട്ടി വിട്ടത്. പാര്‍ട്ടിക്കകത്ത് നടക്കുന്ന തെറ്റായ സമീപനങ്ങളില്‍ സഹികെട്ടാണ് പാര്‍ട്ടി വിടുന്നതെന്ന് ഷാനിബ് പ്രതികരിച്ചിരുന്നു. അതിവൈകാരികമായിട്ടായിരുന്നു ഷാനിബിന്റെ പാര്‍ട്ടിയില്‍ നിന്നുള്ള പടിയിറക്കം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയെടുത്ത പല തീരുമാനങ്ങളും തെറ്റാണെന്നും രാഷ്ട്രീയവഞ്ചനയുടെ കഥകളാണ് ഷാഫി പറമ്പിലിന്റെയും വി ഡി സതീശന്റെയും നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ നടക്കുന്നതെന്നും ഷാനിബ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.
വടകര-പാലക്കാട്-ആറന്മുള കരാറിന്റെ ഭാഗമായാണ് ഷാഫി പറമ്പില്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചത്. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിന്‍ സരിന്‍ പറഞ്ഞത് കൃത്യമായ ബോധ്യത്തോടെയുള്ള കാര്യങ്ങളാണ്. അത് സാധൂകരിക്കുന്ന കാര്യങ്ങളാണ് തനിക്കും പറയാനുള്ളത്. പ്രതീക്ഷിക്കാത്ത തീരുമാനങ്ങള്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായെന്നും ഷാനിബ് പറഞ്ഞിരുന്നു.

 

palakkad congress shanib