മുഖ്യമന്ത്രിയെ അഭിനന്ദിച്ചതിന് ദിവ്യ എസ് അയ്യർക്കെതിരെ കോൺ​ഗ്രസിൻ്റെ സൈബർ ആക്രമണം

പ്രായവും അനുഭവവും ചെറുതായതുകൊണ്ടാണ് ഇത്തരം ധാരണപ്പിശകുകൾ ഉണ്ടാകുന്നതെന്നായിരുന്നു കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായ ഡോ പി സരിൻ പറഞ്ഞത്. ഇത്തരം ധാരണകൾ തിരുത്തണമെന്നും സരിൻ ആവശ്യപ്പെട്ടു.

author-image
Anagha Rajeev
New Update
divya s iyer
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വിഴിഞ്ഞം ട്രയൽ റൺ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചതിന് ദിവ്യ എസ് അയ്യർക്കെതിരെ  കോൺ​ഗ്രസിൻ്റെ സൈബർ ആക്രമണം. വൻകിട പദ്ധതികളെല്ലാം കടലാസിൽ ഒതുങ്ങുന്ന കാലം കേരളം മറന്നു എന്നായിരുന്നു ദിവ്യ പറഞ്ഞത്. ഇതിനെതിരെയാണ് കോൺഗ്രസിന്റെ ഐ ടി സെൽ രൂക്ഷവിമർശനവുമായി രം​ഗത്തെത്തിയിരിക്കുന്നത്.

പ്രായവും അനുഭവവും ചെറുതായതുകൊണ്ടാണ് ഇത്തരം ധാരണപ്പിശകുകൾ ഉണ്ടാകുന്നതെന്നായിരുന്നു കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായ ഡോ പി സരിൻ പറഞ്ഞത്. ഇത്തരം ധാരണകൾ തിരുത്തണമെന്നും സരിൻ ആവശ്യപ്പെട്ടു.

"വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ വികസനചരിത്രത്തിലെ നാഴികക്കല്ലാണ്. വൻകിട പദ്ധതികൾ കടലാസിൽ ഒതുങ്ങുന്ന കാലഘട്ടം കേരളജനത മറന്നു. അസാധ്യമെന്ന് തോന്നിപ്പിക്കുന്ന അനേകം ബൃഹത്തായ പദ്ധതികളെ യാഥാർഥ്യമാക്കുവാനായി മുഖ്യമന്ത്രിയുടെ ദൃഢനിശ്ചയവും ഇച്ഛാശക്തിയും നമുക്ക് മാതൃകയാണ്." എന്നായിരുന്നു ദിവ്യ എസ് അയ്യർ പറഞ്ഞത്. ഇത് അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് കോൺഗ്രസ്സിന്റെ രൂക്ഷവിമർശനം.

congress Divya S Iyer cyber attack