മാലിന്യമുക്തനവകേരളത്തിന് കൂട്ടായ പ്രവ൪ത്തനം അനിവാര്യം: ജില്ലാ കളക്ട൪

മാർച്ച് 30 നകം മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവ൪ത്തനങ്ങൾ ഊ൪ജിതമായി പുരോഗമിക്കുകയാണ്. കൂടാതെ മറ്റു വകുപ്പുകളുമായി ചേർന്ന് മാലിന്യ സംസ്ക്കരണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം.

author-image
Shyam Kopparambil
New Update
s

 

കാക്കനാട് : മാലിന്യമുക്ത നവകേരളം ലക്ഷ്യം കൈവരിക്കാ൯ കൂട്ടായ പ്രവ൪ത്തനം അനിവാര്യമാണെന്ന് ജില്ലാ കളക്ട൪ എ൯.എസ്.കെ ഉമേഷ്. മാലിന്യമുക്തനവകേരളം ജില്ലാതല ആസൂത്രണ ശില്പശാല തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
മാർച്ച് 30 നകം മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവ൪ത്തനങ്ങൾ ഊ൪ജിതമായി പുരോഗമിക്കുകയാണ്. കൂടാതെ മറ്റു വകുപ്പുകളുമായി ചേർന്ന് മാലിന്യ സംസ്ക്കരണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം. ക്യാമ്പയിന് സമ്പൂർണ പിന്തുണ ജില്ലാ കളക്ടർ ഉറപ്പുനൽകി. അടിസ്ഥാന സൗകര്യ വികസന കർമ പരിപാടികളും ലക്ഷ്യങ്ങളും സംബന്ധിച്ച് നിർദേശങ്ങളും ജില്ലാ ടീമിന് നൽകി. മാലിന്യ സംസ്കരണ മേഖലയിൽ ജില്ലയിലെ നിലവിലെ സ്ഥിതി, വിടവുകൾ ഇവ പരിഹരിക്കുന്നതിനായി സമയബന്ധിതമായി ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ച് അവബോധം നൽകി. വിവിധ സെഷനുകളിലായി വിദഗ്ദ്ധർ ക്ലാസുകൾ നയിച്ചു.
19, 20 തീയതികളിലായി നടക്കുന്ന ശിൽപശാലയിൽ തദ്ദേശ സ്ഥാപന അധ്യക്ഷന്മാ൪ ഉൾപ്പടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കുന്നു. തദ്ദശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ട൪ കെ.ജെ. ജോയ്, നവകേരള മിഷൻ കോ-ഓഡിനേറ്റർ എസ്. രഞ്ജിനി, ശുചിത്വ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ നിഫി എസ് ഹഖ്,  കേരള ഖരമാലിന്യ സംസ്കരണ പദ്ധതി ഡെപ്യൂട്ടി ജില്ലാ കോ-ഓഡിനേറ്റ൪ എം.കെ. രാഹുൽ, കാമ്പയിൻ സെക്രട്ടറിയേറ്റ് ജില്ലാ കോ-ഓഡിനേറ്റർ കെ.കെ. രവി, കില്ല ജില്ല ഫെസിലിറ്റേറ്റ൪ ജുബൈരിയ ഐസക്, കുടുംബശ്രീ ജില്ലാ കോ-ഓഡിനേറ്റ൪ ടി.എം. റജീന തുടങ്ങിയവ൪ പങ്കെടുത്തു.  പ്രൊജക്ട് ഡയറക്ട൪ ഓഫീസ് ജോയിന്റ് ഡയറക്ട൪ എസ്. സുബോദ്, ഹരിത കേരള മിഷനിലെയും ശുചിത്വ മിഷനിലെയും സംസ്ഥാനതല പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

kakkanad ernakulam district collector waste management kakkanad news