കൊച്ചി : സോവിയറ്റ് യൂണിയന്റെ തകർച്ച ലോകസമാധാനത്തിനും സൗഹൃദ ബന്ധങ്ങൾക്കും വിള്ളൽ സൃഷിടിച്ചുവെന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും ഇസ്‌കഫ് സംസ്ഥാന പ്രസീഡിയം ചെയർമാനുമായ മുല്ലക്കര രത്നാകരൻ പറഞ്ഞു. സി പി ഐ യും ഇസ്കഫും സംയുക്തമായി സംഘടിപ്പിച്ച ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ 107 - മത് വാർഷിക ദിനാചരണം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാർക്സിയൻ ദർശനങ്ങൾ പ്രായോഗിക തലത്തിൽ കൊണ്ടുവന്ന ലെനിൻ സോവിയറ്റു വിപ്ലവത്തിന് നായകത്വം വഹിച്ചതിന്റ ഫലമായിട്ടാണ് ലോകത്തെമ്പാടും കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് ആഭിമുഖ്യമുള്ള ഭരണകൂടങ്ങൾ അധികാരത്തിൽ വരുന്നതിന് കാരണമായത്. തന്റെ ശക്തിയും സിദ്ധിയും യുക്തിയും ഭാവനയും വിപ്ലവത്തിന് സമർപ്പിച്ച മഹാ പ്രതിഭയായിരുന്നു ലെനിൻ.ഗാന്ധിജിയും ലെനിനും ഒരേ കാലയളവിൽ ജീവിച്ചിരുന്നുവെങ്കിലും അവർ ഒരിക്കലും കണ്ടുമുട്ടിയിരുന്നില്ല. ഒരു പക്ഷെ അവർ ഇരുവരും കണ്ടുമുട്ടിയിരുന്നുവെങ്കിൽ ഇന്ത്യയുടെ അവസ്ഥ ഇതാകുമായിരുന്നില്ലെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യം കുറേക്കൂടി നേരെത്തെ നടക്കുമായിരുന്നുവെന്നും സോവിയറ്റ് യൂണിയന്റ തകർച്ചയിൽക്ക് നയിക്കപെട്ട കാരണങ്ങൾ ഒഴിവാക്കപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലെനിനെ അറിയുകയും പഠിക്കുകയും ചെയ്താൽ മാത്രമേ പുതിയ കാലത്തെ അതിജീവിക്കാനുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ കഴിയുകയുള്ളു. ലോകത്തിന്റെ കണ്ണുനീരായി മാറിയ ഫലസ്തീനിലും ഉക്രയിനിലും സാമ്രാജിത്വ ശക്തികൾ നടത്തുന്ന അരുംകൊലകൾ അരുതെന്നു പറയാൻ ഒരു സോഷ്യലിസ്റ്റ് മഹാശക്തി ഇല്ലാതെ പോയി എന്നുള്ളതാണ് സോവിയറ്റ് യൂണിയന്റെ ശൂന്യത സൃഷ്ടിക്കുന്നതിനും മുല്ലക്കര രത്നാകരൻ പറഞ്ഞു.സി പി ഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ, ജനയുഗം കൊച്ചി യുണിറ്റ് മാനേജർ ജി മോട്ടിലാൽ , ഇസ്‌കഫ് ഭാരവാഹികളായ അഡ്വ കെ നാരായണൻ, അഡ്വ പ്രശാന്ത് രാജൻ, എ പി ഷാജി, ഷാജി ഇടപ്പള്ളി, എസ് ശ്രീകുമാരി എന്നിവർ പ്രസംഗിച്ചു