സിഎൻജി ക്ഷാമത്തിൽ വലഞ്ഞ് തലസ്ഥാനത്തെ ഓട്ടോക്കാർ

പരിസ്ഥിതി സൗഹൃദം, പെട്രോൾ - ഡീസൽ വില വർധന ബാധിക്കില്ല എന്നിങ്ങനെയുള്ള വാഗ്ദാനങ്ങൾ കേട്ടാണ് പലരും സിഎൻജി ഓട്ടോയിലേക്ക് മാറിയത്. പക്ഷെ ഇന്ധനം കിട്ടാതായതോടെ സിഎൻജി ഓട്ടോ നിരത്തിലിറക്കി കുടുങ്ങിയ അവസ്ഥയിലാണ് തൊഴിലാളികൾ. ഓട്ടം ഒഴിവാക്കി ഇന്ധനം നിറയ്ക്കാൻ മാത്രം കാത്തു നിൽക്കേണ്ടി വരുന്നത് മണിക്കൂറുകൾ.

author-image
Anagha Rajeev
Updated On
New Update
cng
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സിഎൻജി ക്ഷാമത്തിൽ വലഞ്ഞ് തലസ്ഥാനത്തെ ഓട്ടോ തൊഴിലാളികൾ. ആവശ്യത്തിന് ഇന്ധനം എത്താത്തതിനാൽ മിക്ക പമ്പുകളിലും നീണ്ട നിരയാണ്. ചെലവ് കുറയുമെന്ന് കരുതി സിഎൻജിയിലേക്ക് മാറിയ ഓട്ടോ തൊഴിലാളികളാണ് ദുരിതത്തിലായത്.

പരിസ്ഥിതി സൗഹൃദം, പെട്രോൾ - ഡീസൽ വില വർധന ബാധിക്കില്ല എന്നിങ്ങനെയുള്ള വാഗ്ദാനങ്ങൾ കേട്ടാണ് പലരും സിഎൻജി ഓട്ടോയിലേക്ക് മാറിയത്. പക്ഷെ ഇന്ധനം കിട്ടാതായതോടെ സിഎൻജി ഓട്ടോ നിരത്തിലിറക്കി കുടുങ്ങിയ അവസ്ഥയിലാണ് തൊഴിലാളികൾ. ഓട്ടം ഒഴിവാക്കി ഇന്ധനം നിറയ്ക്കാൻ മാത്രം കാത്തു നിൽക്കേണ്ടി വരുന്നത് മണിക്കൂറുകൾ. നീണ്ട വരി കടന്നെത്തുമ്പോഴേക്കും സ്റ്റോക്കും തീരും. പിന്നെ അടുത്ത പമ്പിലേക്കുള്ള നെട്ടോട്ടം.

നഗരത്തിൽ ആയിരത്തിലധികം സിഎൻജി ഓട്ടോകളുണ്ട്. പുറമെ കാറുകളും ബസുകളും. ഇത്രയും വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ ആകെയുള്ളത് സിഎൻജി ലഭിക്കുന്ന അഞ്ചു പമ്പുകൾ മാത്രം. പമ്പുകളിലാണെങ്കിൽ ആവശ്യത്തിനനുസരിച്ച് ഇന്ധനം ലഭിക്കുന്നുമില്ല. 

cng motorcycle