'സിഎംആർഎൽ കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം വേണം';മാത്യു കുഴൽനാടന്റെ ഹർജിയിൽ വിധി ഇന്ന്

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട്  നൽകിയ ഹർജിയിലാണ് വിധി പറയുക. കോടതി നേരിട്ട് അന്വേഷിക്കണമെന്നാണ് കുഴൽനാടന്റെ ആവശ്യം.

author-image
Greeshma Rakesh
Updated On
New Update
cmrl case

cmrl case court

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക്സ് വിവാദ സാമ്പത്തിക ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി വെള്ളിയാഴ്ച വിധി പറയും. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട്  നൽകിയ ഹർജിയിലാണ് വിധി പറയുക. കോടതി നേരിട്ട് അന്വേഷിക്കണമെന്നാണ് കുഴൽനാടന്റെ ആവശ്യം. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടാണ് കുഴൽനാടൻ ആദ്യം കോടതിയെ സമീപിച്ചത്.

എന്നാൽ പ്രസ്തുത ഹർജി വിധി പറയാനായി കഴിഞ്ഞയാഴ്ച്ച പരിഗണിച്ചപ്പോൾ, വിജിലൻസ് അന്വേഷണം വേണ്ടെന്നും കോടതി നേരിട്ട് അന്വേഷിക്കണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെടുകയായിരുന്നു. തെളിവുകൾ താൻ കോടതിക്ക് നേരിട്ട് കൈമാറാമെന്നും മാത്യു കുഴൽനാടൻ തിരുവനന്തപുരം വിജിലൻസ് കോടതിയെ അറിയിച്ചിട്ടുണ്ട്. മാസപ്പടിയിൽ അന്വേഷണം വേണമോ, വേണമെങ്കിൽ അത് കോടതി നേരിട്ടുള്ള അന്വേഷണമാണോ അതോ വിജിലൻസ് അന്വേഷണമാണോ എന്നതിലാണ് കോടതി അന്തിമതീരുമാനം പറയുക.

 

veena vijayan cmrl case mathew kuzhalnadan cm pinarayi vijayan