പി ജയരാജൻ്റെ ‘കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി. പുസ്തകത്തിലെ പരാമർശം വ്യക്തിപരമായ നിരീക്ഷണമാണെന്നും മുഖ്യമന്തി പറഞ്ഞു. ഓരോ പുസ്തക രജയ്താവിനും അവരുടേതായ അഭിപ്രായമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പുസ്തക രചയിതാവിന് അദ്ദേഹത്തിന്റെതായ അഭിപ്രായങ്ങൾ ഉണ്ടാകുമെന്നും പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രകടിപ്പിക്കുന്ന അഭിപ്രായത്തോടാണ് യോജിപ്പെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആ അഭിപ്രായത്തോട് യോജിക്കുന്ന ആൾ മാത്രമേ ആ പുസ്തകം പ്രകാശനം ചെയ്യാവൂ എന്നില്ല. അതിനെ അങ്ങനെ കണ്ടാൽ മതിയെന്നും പി ജയരാജൻ്റെ പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് പിണറായി പറഞ്ഞു.