ഔദ്യോഗിക രേഖകളിലെ 'കേരള' 'കേരളം' ആക്കണം; പ്രമേയം ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും

സംസ്ഥാനത്തിൻറെ പേര് ഭരണ ഘടനയിൽ കേരളം എന്നാക്കി മാറ്റാൻ മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും.സ്വാതന്ത്രം ലഭിച്ചതിനുശേഷവും ഭരണഘടനയിൽ  ഗവൺമെൻറ് ഓഫ് കേരള എന്ന് തുടരുന്ന സംസ്ഥാനത്തിൻറെ പേര് മാറ്റണം എന്നത് ദീർഘനാളായുള്ള ആവശ്യമാണ്. 

author-image
Greeshma Rakesh
New Update
cm pinarayi vijayan

cm pinarayi vijayan to present resolution to change official name of state to keralam in assembly

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാനത്തിൻറെ പേര് ഭരണ ഘടനയിൽ കേരളം എന്നാക്കി മാറ്റാൻ മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും.സ്വാതന്ത്രം ലഭിച്ചതിനുശേഷവും ഭരണഘടനയിൽ  ഗവൺമെൻറ് ഓഫ് കേരള എന്ന് തുടരുന്ന സംസ്ഥാനത്തിൻറെ പേര് മാറ്റണം എന്നത് ദീർഘനാളായുള്ള ആവശ്യമാണ്. 

കഴിഞ്ഞ വർഷം മുഖ്യമന്ത്രി പേര് മാറ്റത്തിൽ അവതരിപ്പിച്ച പ്രമേയം പാസാക്കിയിരിന്നു.ഭരണ ഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും പേര് മാറ്റത്തിനായിരുന്നു ആവശ്യം.എന്നാൽ, ഒന്നാം പട്ടികയിൽ മാത്രം പേര് മാറ്റിയാൽ മതി എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ നിർദേശത്തെ തുടർന്നാണ് പുതിയ പ്രമേയം അവതരിപ്പിക്കുന്നത്.

നൂറ്റാണ്ടുകളായി കേരളം എന്ന പേര് സാഹിത്യത്തിലും ചരിത്രത്തിലും ഉണ്ടായിട്ടും അത് കേരള ആയി മാറിയത് ബ്രിട്ടീഷുകാരുടെ പ്രയോഗം കാരണമാണ്. ഐക്യ കേരളം പിറന്ന് ആറര പതിറ്റാണ്ടായിട്ടും 'കേരളം' എന്ന പേര് തിരിച്ചുപിടിച്ച് എല്ലാ രേഖകളിലും ഒരേപോലെയാക്കാൻ  കഴിഞ്ഞിട്ടില്ല. മലയാളത്തിൽ സംസ്ഥാനം കേരളം എന്നാണ്. പക്ഷെ സർക്കാർ രേഖകളിൽ പോലും ഇംഗ്ലീഷിൽ ഇപ്പോഴുമുള്ളത് ഗവൺമെൻറ് ഓഫ് കേരള എന്നാണ്.

 

 

cm pinarayi vijayan keralam kerala assembly