മാധ്യമങ്ങൾ തെറ്റായ വിവരം നൽകി,സംശയത്തിന്റെ പുകപടലം പടർത്താൻ ശ്രമിച്ചു;വയനാട് ദുരന്ത നിവാരണകണക്ക് വിവാദത്തിൽ വിമർശനവുമായി മുഖ്യമന്ത്രി

വയനാട് ദുരന്ത നിവാരണകണക്ക് വിവാദത്തിൽ മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.കണക്കുമായി ബന്ധപ്പെട്ട്  മാധ്യമങ്ങൾ തെറ്റായ വിവരം നൽകിയെന്നാണ് വിമർശം.സംശയത്തിന്റെ പുകപടലം പടർത്താൻ ശ്രമിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.

author-image
Greeshma Rakesh
Updated On
New Update
CM PINARAYI ON WAYANAD LANDSLIDE DISASTER FUND RAW

cm pinarayi vijayan

Listen to this article
0.75x 1x 1.5x
00:00 / 00:00

 

തിരുവനന്തപുരം: വയനാട് ദുരന്ത നിവാരണകണക്ക് വിവാദത്തിൽ മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.കണക്കുമായി ബന്ധപ്പെട്ട്  മാധ്യമങ്ങൾ തെറ്റായ വിവരം നൽകിയെന്നാണ് വിമർശം.സംശയത്തിന്റെ പുകപടലം പടർത്താൻ ശ്രമിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.

മാധ്യമങ്ങൾ രീതി പരിശോധിക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.മാധ്യമ നുണകൾക്ക് പിന്നിലെ അ‍ണ്ട ചർച്ചയാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വയനാട്ടിൽ ചെലവിട്ട കണക്കുമായി സർക്കാർ എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രമുഖ മാധ്യമങ്ങളുടെ തലക്കെട്ട്.പെട്ടെന്ന് കേൾക്കുമ്പോ ആരും ഞെട്ടിപ്പോകുന്ന തരത്തിലാണ് മാധ്യമങ്ങൾ കണക്കുകൾ അവതരിപ്പിച്ചതെന്നും ഇത് നശീകരണ മാധ്യമപ്രവർത്തനമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വയനാട് പുനരധിവാസത്തിൽ സർക്കാർ കള്ളക്കണക്ക് കൊടുത്തു എന്ന് പ്രതിപക്ഷം ആരോപിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ സീമകളും ലംഘിച്ച് വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. അസത്യം പറന്നപ്പോൾ പിന്നാലെ വന്ന സത്യം മുടന്തുകയാണ്. അങ്ങനെ മുടന്താനെ സർക്കാർ വാർത്താ കുറിപ്പിന് പോലും കഴിഞ്ഞുള്ളുവെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

എഡിജിപി എം ആർ അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ നിലനിൽക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം വിളിച്ചത്. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലെ രാഷ്ട്രീയ വിവാദങ്ങളിൽ തുടങ്ങി അനധികൃത സ്വത്ത് സമ്പാദന കേസിലടക്കം എത്തി നിൽക്കുകയാണ് ആരോപണങ്ങൾ. വിജിലൻസ് അന്വേഷണം തീരുമാനിച്ചിട്ടും ആരോപണ വിധേയനായ എഡിജിപി എംആർ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാത്തത് വരെയുള്ള കാര്യങ്ങളിൽ മുന്നണിക്ക് അകത്തും അസംതൃപ്തി രൂക്ഷമാണ്. വിവാദ വിഷയങ്ങളിലെ മൗനം വലിയ ചർച്ചയായ സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്.

 

cm pinarayi vijayan Wayanad landslide disaster expenses row