'വ്യക്തികളുടെ സ്വകാര്യതയെ മാനിക്കണം, ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ചിട്ടില്ല: മുഖ്യമന്ത്രി

ശുപാർശകൾ അതീവ പ്രാധാന്യം നൽകി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിച്ചത്. റിപ്പോർട്ടിൽ പലരുടേയും സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങളുണ്ട്. അതിനാൽ, റിപ്പോർട്ട് പുറത്തുവിടാൻ പാടില്ലെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നു

author-image
Vishnupriya
New Update
cm pinarayi vijayan latest news
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശുപാർശകൾ അതീവ പ്രാധാന്യം നൽകി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിച്ചത്. റിപ്പോർട്ടിൽ പലരുടേയും സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങളുണ്ട്. അതിനാൽ, റിപ്പോർട്ട് പുറത്തുവിടാൻ പാടില്ലെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ റിപ്പോർട്ടിൽ പലരുടേയും സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇത് പുറത്തുവിടാൻ പാടില്ല എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജസ്റ്റിസ് ഹേമ തന്നെ 2020 ഫെബ്രുവരി 19-ന് സർക്കാരിന് കത്ത് നൽകിയിരുന്നു. തങ്ങളുടെ കമ്മിറ്റി മുൻപാകെ സിനിമാ മേഖലയിലെ ചില വനിതകൾ നടത്തിയത് തികച്ചു രഹസ്യാത്മകമായ വെളിപ്പെടുത്തലുകളാണ്. ആയതിനാൽ യാതൊരു കാരണവശാലും താൻ അടങ്ങുന്ന കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട് പുറത്തുവിടാൻ പാടില്ലെന്ന് ജസ്റ്റിസ് ഹേമ കത്തിൽ പറഞ്ഞിരുന്നു.

സർക്കാരിന് ഇതിൽ ഒരൊറ്റ നയമേയുള്ളു. ബന്ധപ്പെട്ട മന്ത്രി അടക്കമുള്ളവർ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ട് പുറത്തുവരുന്നത് ഒരു തരത്തിലും സർക്കാരിന് എതിർപ്പുള്ള കാര്യമല്ല. സ്റ്റെനോഗ്രാഫറുടെ സഹായം പോലുമില്ലാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സാക്ഷികൾ നൽകിയ പല കാര്യങ്ങളും അതീവ രഹസ്യ സ്വഭാവമുള്ളവയാണ്. അവ കമ്മിറ്റിയുമായി പങ്കുവെച്ചത് സാക്ഷികൾ തങ്ങളിൽ അർപ്പിച്ച വിശ്വാസം കൊണ്ടെന്നും കമ്മിറ്റി വ്യക്തമാക്കുന്നു. ആ വിശ്വാസം കാത്തുസൂക്ഷിക്കാനാണ് സ്വയം ടൈപ്പ് ചെയ്തത്. കമ്മിറ്റിക്ക് മുൻപാകെ വെളിപ്പെടുത്തിയ ഏതെങ്കിലും വിവരങ്ങൾ ചോർന്ന് വിവാദമാകുന്നത് തടയേണ്ടതിന്റെ അനിവാര്യത റിപ്പോർട്ടിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന വിവരങ്ങൾ പങ്കിടാൻ കഴിയാത്ത പശ്ചാത്തലത്തിൽ വിവരാവകാശ നിയമപ്രകാരം ജസ്റ്റിസ് ഹേമാ കമ്മിഷന്റെ പകർപ്പ് ആവശ്യപ്പെട്ട് അപേക്ഷകൾ സാംസ്കാരിക വകുപ്പിന്റെ മുഖ്യ വിവരാവകാശ ഓഫീസർക്ക് വന്നപ്പോൾ അദ്ദേഹം അത് നിരസിച്ചു. അതിനിടെ, റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ വിവരാവകാശ കമ്മിഷനെ സമീപിച്ചു. റിപ്പോർട്ടിൽ വ്യക്തികളുടെ സ്വകാര്യതകളെ ബാധിക്കുന്ന പരാമർശങ്ങളുള്ളതിനാൽ വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് പുറത്തുവിടാൻ കഴിയില്ലെന്ന് 2020- ഒക്ടോബർ 22ന് കമ്മിഷൻ ചെയർമാൻ വിൻസന്റ് എം പോൾ ഉത്തരവിട്ടു.

chief minister pinarayi vijayan hema committee report