കൊച്ചി: ക്ലസ്റ്റർ -11 ഖൊ-ഖൊ ടൂർണ്ണമെന്റിൽ പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂളിന് ചാമ്പ്യൻഷിപ്പ് നേടി.അണ്ടർ- 14 പെൺകുട്ടികളുടെ വിഭാഗത്തിലാണ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. തിരുവനന്തപുരം ഓക്സ്ഫോർഡ് പബ്ലിക് സ്കൂളിൽ വെച്ച് നടന്ന ഫൈനൽ മത്സരത്തിൽ അണ്ടർ-19 പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ശ്രീനാരായണ പബ്ലിക് സ്കൂൾ കരസ്ഥമാക്കി. ഇതോടെ ഈ മാസം 14 ന് ഹരിയാനയിൽ വെച്ച് നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കുന്നതിന് സ്കൂളിലെ അണ്ടർ 14 ടീം പെൺകുട്ടികൾ യോഗ്യത നേടുകയും ചെയ്തു.