കുട്ടികളുടെ കാഴ്ച സംരക്ഷിക്കാന്‍ 'ക്ലിയര്‍ സൈറ്റ്' പദ്ധതിയുമായി ആസ്റ്റര്‍ വൊളന്റിയേഴ്‌സ്

കുട്ടികളുടെ കാഴ്ച സംരക്ഷിക്കാന്‍ 'ക്ലിയര്‍ സൈറ്റ്' എന്ന പദ്ധതിയാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ സിഎസ്ആര്‍ സംരംഭമായ ആസ്റ്റര്‍ വൊളന്റിയേഴ്‌സ് ആരംഭിച്ചിരിക്കുന്നത്.

author-image
anumol ps
New Update
clear site

ക്ലിയര്‍ സൈറ്റ് പദ്ധതിയുടെ രണ്ട് വാഹനങ്ങള്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫ്‌ലാഗ് ഓഫ് ചെയ്യുന്നു. 

Listen to this article
0.75x 1x 1.5x
00:00 / 00:00





 



തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നേത്ര പരിശോധനാ പദ്ധതിയുമായി ആസ്റ്റര്‍ വൊളന്റിയേഴ്‌സ്. 

കുട്ടികളുടെ കാഴ്ച സംരക്ഷിക്കാന്‍ 'ക്ലിയര്‍ സൈറ്റ്' എന്ന പദ്ധതിയാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ സിഎസ്ആര്‍ സംരംഭമായ ആസ്റ്റര്‍ വൊളന്റിയേഴ്‌സ് ആരംഭിച്ചിരിക്കുന്നത്.

ആസ്റ്റീരിയന്‍ യുണൈറ്റഡ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഹോസ്പിറ്റലുകള്‍ ( ആസ്റ്റര്‍ മെഡ്സിറ്റി, കൊച്ചി, ആസ്റ്റര്‍ മിംസ് - കോഴിക്കോട്, കണ്ണൂര്‍, കോട്ടക്കല്‍), വണ്‍സൈറ്റ് എസിലോര്‍എക്‌സോട്ടിക ഫൗണ്ടേഷന്‍ എന്നിവയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 

എറണാകുളം, കോഴിക്കോട് ജില്ലകളിലെ സ്‌കൂള്‍ കുട്ടികള്‍ക്കാകും പദ്ധതി നടപ്പിലാക്കുക. 

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്കായി കല, കായികം,സേവനം എന്നിങ്ങനെ വിവിധ മേഖലകളുള്‍ക്കൊള്ളുന്ന പദ്ധതിയാണ് ആസ്‌ററീരിയന്‍ യുണൈറ്റഡ്. ക്ലിയര്‍ സൈറ്റ് പദ്ധതിയുടെ നടത്തിപ്പിലേക്കായി രൂപകല്‍പ്പന നടത്തിയ വാഹനങ്ങളുടെ ചെലവ് വഹിച്ചത് ആസ്റ്റീരിയന്‍ യുണൈറ്റഡാണ്.

സ്‌കൂള്‍ കുട്ടികളുടെ കാഴ്ചശക്തി വര്‍ദ്ധിപ്പിച്ച് അവരുടെ ജീവിതനിലവാരം ഉയര്‍ത്താനുള്ള അവസരം ഒരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നേത്ര പരിശോധനക്കായി പ്രോട്ടോക്കോളുകള്‍ സ്ഥാപിക്കുകയും കുട്ടികള്‍ക്ക് രോഗം നിര്‍ണയിച്ചാലുടന്‍ പ്രീ-ഫാബ്രിക്കേറ്റഡ് കണ്ണടകള്‍ നല്‍കുകയും ചെയ്യും. വര്‍ദ്ധിച്ചുവരുന്ന മയോപിയ ചെറുക്കുന്നതിന് സമയോചിതവും ഫലപ്രദവുമായ ഇടപെടലും ക്ലിയര്‍ സൈറ്റ് പദ്ധതി ഉറപ്പാക്കുന്നു. 

ഗ്രാമപ്രദേശങ്ങളിലെ നിര്‍ധനരായ സമൂഹങ്ങള്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും ദുരന്തനിവാരണ സഹായവും നല്‍കിക്കൊണ്ട് ആരോഗ്യ സംരക്ഷണ ലഭ്യതയിലെ വിടവ് നികത്തുകയാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സിഎസ്ആര്‍ സംരംഭമായ ആസ്റ്റര്‍ വൊളന്റിയേഴ്‌സ് മൊബൈല്‍ മെഡിക്കല്‍ സര്‍വീസസ് (എവിഎംഎംഎസ്) ലക്ഷ്യമിടുന്നത്. ഇതിനോടകം ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങി വിവിധ ദേശങ്ങളിലെ 1.4 ദശലക്ഷത്തോളം ജനങ്ങളിലേക്ക് എവിഎംഎംഎസ് സേവനമെത്തിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ 40ലേറെ യൂണിറ്റുകള്‍ എവിഎംഎംഎസിനുണ്ട്. കൂടുതല്‍ വിപുലീകരിക്കാനുള്ള പദ്ധതികളുണ്ട്. ആഗോളതലത്തില്‍ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള ആസ്റ്ററിന്റെ ശ്രമങ്ങളെ ഊട്ടിയുറപ്പിക്കുന്ന യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ക്ലിയര്‍ സൈറ്റ് പദ്ധതി.

 

 

aster mims clear site