ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ സെക്രട്രിയേറ്റ് സമരവുമായി സി ഐ ടി യു . ആവശ്യമെങ്കിൽ മന്ത്രിയെ തടയുമെന്നും മൂന്നുഘട്ടമായി സമരം നടത്തുമെന്നും ഓൾ കേരള വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റും മുൻ എംഎൽഎയുമായ കെ.കെ.ദിവാകരൻ പറഞ്ഞു . ഡ്രൈവിംഗ് ലൈസെൻസ് പരിഷ്കരണത്തിൽ പ്രതിഷേധിച്ചാണ് സെക്രട്രിയേറ്റ് സമരം . ലോക്സഭാ തെരെഞ്ഞെടുപ്പ് കഴിയുന്നത് വരെ പരിഷ്കരണം നടപ്പിലാക്കരുത് എന്ന് നേരത്തെ മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അങ്ങനെ ഒരു നിർദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് ഗണേഷ് കുമാർ പറയുന്നത് .
പരസ്യ നിലപാടുമായാണ് തെരെഞ്ഞെടുപ്പ് കാലത്ത് സി ഐ ടി യു രംഗത്ത് വന്നത്. പുതിയ ലൈസെൻസ് പരിഷ്കരണ നിലപാട് അംഗീകരിക്കാനാവില്ലെന്ന് സി ഐ ടി യു വ്യക്തമാക്കി . രാജ്യത്ത് ഒരിടത്തും നടപ്പിലാക്കാതെ പരിഷ്കരണം എന്തിന് കേരളത്തിൽ നടപ്പിലാക്കാൻ വാശി കാണിക്കുന്നു എന്നാണ് സമരക്കാരുടെ ചോദ്യം . ചർച്ചയുണ്ടാകും എന്ന് അറിയിച്ചെങ്കിലും യാതൊരു മുന്നറിയിപ്പും നൽകാതെയാണ് നിയമം നടപ്പാക്കാൻ ഒരുങ്ങുന്നത്.
ഈ മാസം ആറാം തീയതി നടന്ന യോഗത്തിൽ ഗതാഗത മന്ത്രി ഉദ്യോഗസ്ഥരോട്, ഒരു ദിവസം 50 പേർക്ക് മാത്രം ലൈസെൻസ് ടെസ്റ്റ് നടത്തിയാൽ മതി എന്ന നിർദ്ദേശം നൽകുകയും അതിനെ എതിർത്ത് സംസ്ഥന വ്യാപകമായി വലിയ സമരം നടക്കുകയും സമരക്കാരും പോലീസുകാരും തമ്മിൽ വലിയ ഏറ്റുമുട്ടലുകൾ നടക്കുകയും ചെയ്തിരുന്നു . അതിനു പിന്നാലെ പ്രസ്താവന ഉദ്യോഗസ്ഥർ പിൻവലിച്ചു . മെയ് 1 മുതൽ ഡ്രൈവിംഗ് പരിഷ്കരണങ്ങൾ നടപ്പിലാക്കണമെന്നാണ് ഗതാഗത മന്ത്രി ഗണേഷ് കുമാറിൻെറ നിർദ്ദേശം . അതിനായി ഡ്രൈവിങ്‌സ്ക്കൂൾ ഉടമകൾ തന്നെ സ്വന്തമായി സ്ഥലം കണ്ടെത്തണം എന്നും പറഞ്ഞിരുന്നു .
120 ലൈസെൻസ് ടെസ്റ്റുകൾ വരെ ഒരു ദിവസം നടക്കുന്ന സാഹചര്യത്തിൽ അതിനെ 50 ആയി ചുരുക്കണമെന്നാണ് നിർദ്ദേശം. അത്തരത്തിലുല്ല ആവശ്യങ്ങളോ പരിഷ്കരണങ്ങളോ നടപ്പിലാക്കാൻ ആവില്ലെന്നാണ് സി ഐ ടി യു പരസ്യ പ്രസ്താവന നടത്തിയത് . ഡ്രൈവിംഗ് സ്ലോട്ടുകൾ 60 ആയി പരിമിതപ്പെടുത്തിക്കൊണ്ടുള്ള സർക്കുലർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു . അത് മാറ്റി പുനഃസ്ഥാപിച്ചതായും സി ഐ ടി യു അറിയിക്കുന്നു . വിശദമായ ചർച്ചകൾക്ക് ശേശം പരിഷ്കരണങ്ങൾ നടപ്പിലാക്കും എന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് പോലും ഗതാഗത മന്ത്രി അംഗീകരിക്കുന്നില്ലെന്നും ശക്തമായ വിമർശനങ്ങൾ ഉയരുന്നുണ്ട് .