ആലപ്പുഴയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി

ആറാം തീയതിയാണ് യുവതി വീട്ടിൽ കുഞ്ഞിനെ പ്രസവിച്ചത്. തുടർന്ന് ഏഴാം തീയതി യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ തേടി. എന്നാൽ കുഞ്ഞിനെ ചോദിച്ചപ്പോൾ അമ്മ തൊട്ടിലിൽ കൈമാറിയെന്ന് പറഞ്ഞു.

author-image
Anagha Rajeev
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിനെ കൊന്നുകുഴിച്ചു മൂടി. തകഴി കുന്നമലിലാണ് നവജാത ശിശുവിനെ കൊന്നുകുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തിയത്. ചേർത്തല പൂച്ചാക്കൽ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചുമൂടിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ തകഴി സ്വദേശികളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.കുഞ്ഞിന്റെ അമ്മ തന്നെയാണ് കുഞ്ഞിന്റെ മൃതദേഹം ആൺ സുഹൃത്തിന് കൈമാറിയത്. ആൺ സുഹൃത്തും മറ്റൊരാളും ചേർന്നാണ് കുഞ്ഞിനെ കുഴിച്ചുമൂടിയതെന്നാണ് പൊലീസിന്റെ നിഗമനം. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു.

ആറാം തീയതിയാണ് യുവതി വീട്ടിൽ കുഞ്ഞിനെ പ്രസവിച്ചത്. തുടർന്ന് ഏഴാം തീയതി യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ തേടി. എന്നാൽ കുഞ്ഞിനെ ചോദിച്ചപ്പോൾ അമ്മ തൊട്ടിലിൽ കൈമാറിയെന്ന് പറഞ്ഞു. പിന്നീടും ചോദിച്ചപ്പോൾ ബന്ധുക്കൾക്ക് കൈമാറിയെന്നാണ് അറിയിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ ചേർത്തല പൊലീസിനെ അറിയിക്കുകയായിരുന്നു. 

കുഞ്ഞിനെ യുവതിയെ കൊലപ്പെടുത്തിയ ശേഷം ആൺ സുഹൃത്തിന് കൈമാറിയതാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. യുവതി അറിയിച്ചതിനനുസരിച്ച് പൂച്ചാക്കലിലെ വീട്ടിലെത്തിയും യുവതിയുടെ സുഹൃത്തും അയാളുടെ സുഹൃത്തും കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങിയ ശേഷം തകഴി റെയിൽവേ ക്രോസിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചുമൂടുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത ശേഷം യുവാക്കളെ വിശദമായി ചോദ്യം ചെയ്യുമെന്ന്പൊലീസ് അറിയിച്ചു.

Child murder