മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ ദത്തെടുക്കാൻ അപേക്ഷ'; വ്യാജപ്രചരണത്തിൽ നിയമനടപടി

സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇത്തരത്തിൽ കുട്ടികളെ നൽകുന്നുണ്ടെന്നും സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെയാണ് നടപടി സ്വീകരിക്കുക.

author-image
Anagha Rajeev
New Update
veena george  about postmortum
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ ദത്തെടുക്കാൻ അപേക്ഷ സ്വീകരിക്കുന്നുവെന്ന തരത്തിൽ വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി.

സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇത്തരത്തിൽ കുട്ടികളെ നൽകുന്നുണ്ടെന്നും സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെയാണ് നടപടി സ്വീകരിക്കുക. വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിതാ വി കുമാർ ഐഎഎസിനോട് വിഷയത്തിൽ പൊലീസിൽ പരാതി നൽകാനും മന്ത്രി നിർദ്ദേശിച്ചു.

ഇങ്ങനെ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം, പ്രവർത്തനം, മറ്റു ബന്ധങ്ങൾ എന്നിവ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി നിയമപരമായ ശിക്ഷ ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

veena george child adoption