തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അന്വേഷണം അട്ടിമറിക്കാൻ: കെ സുധാകരൻ

. അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ പ്രവർത്തനത്തിൽ സുതാര്യതയുമുള്ള പ്രസ്ഥാനമാണ് കോൺഗ്രസ്. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപു പല അഭിപ്രായങ്ങളും ഉയർന്നുവരും.

author-image
Anagha Rajeev
New Update
k sudakaran

തിരുവനന്തപുരം: പാലക്കാട് ഡിസിസിയുടെ കത്ത് പുറത്തുവന്ന വിഷയം ഗൗരവമായെടുത്ത് അന്വേഷിച്ച് അതനുസരിച്ചുള്ള നടപടിയുണ്ടാകുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ പ്രവർത്തനത്തിൽ സുതാര്യതയുമുള്ള പ്രസ്ഥാനമാണ് കോൺഗ്രസ്. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപു പല അഭിപ്രായങ്ങളും ഉയർന്നുവരും. അതെല്ലാം വിലയിരുത്തിയാണ് നേതൃത്വം അന്തിമതീരുമാനം എടുക്കുന്നത്. 

സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം എഴുപതുകളിൽ തുടങ്ങിയതാണ്. അതിലെ ഒരേട് മാത്രമാണ് 1991ൽ ബിജെപി സഹായം അഭ്യർഥിച്ചുള്ള സിപിഎം നേതൃത്വത്തിന്റെ ഇപ്പോൾ പുറത്തുവന്ന കത്ത്. 1970ൽ കൂത്തുപറമ്പിൽ K Sudhakaran ബിജെപി വോട്ട് വാങ്ങി എംഎൽഎയായ വ്യക്തിയാണ് പിണറായി വിജയൻ. 1977ലും അദ്ദേഹം ബിജെപിയുടെ സഹായത്തോടെ മത്സരിച്ചു. അതെല്ലാം മറച്ചുവച്ചാണ് ഒരു നാണവുമില്ലാതെ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പിണറായി പ്രചരിപ്പിക്കുന്നത്. കോൺഗ്രസിനു സംഘടനാ പ്രവർത്തനവും സാമൂഹ്യസേവനവും നടത്താൻ ബിജെപിയുടെ സഹായം വേണ്ട.

തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അന്വേഷണം അട്ടിമറിക്കുന്നതിന്റെ ഭാഗമാണ്. പൊലീസ് തലപ്പത്തുള്ളവരെ ഉൾപ്പെടുത്തി മുഖ്യമന്ത്രി പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന്റെ ഗതിയെന്താണെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയോടെ വ്യക്തമായി. പൂരം കലക്കി എന്നതിൽ സിപിഐക്ക് എതിരഭിപ്രായം ഉണ്ടാകില്ല. വെടിക്കെട്ട് മാത്രമല്ല ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള എഴുന്നള്ളിപ്പ് അലങ്കോലപ്പെടുത്തിയതും ജനങ്ങൾക്കുനേരെ ലാത്തിവീശിയതും എല്ലാം പൂരം കലക്കുന്നതിന്റെ ഭാഗമായി നടന്ന ആസൂത്രിതവും ബോധപൂർവവുമായ ഇടപെടലുകളാണ്. 

k sudhakaran