ഉമ്മൻചാണ്ടി ആർക്കും മാതൃകയാക്കാവുന്ന ഗുണങ്ങളുള്ള വ്യക്തി: മുഖ്യമന്ത്രി പിണറായി വിജയൻ

അത് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യമുള്ള സൗഹൃദമായിരുന്നു ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

author-image
Anagha Rajeev
New Update
pinarayi vijayan oomen chandy
Listen to this article
0.75x 1x 1.5x
00:00 / 00:00

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആർക്കും മാതൃകയാക്കാവുന്ന വ്യക്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവിശ്രമം എന്ന പദത്തിന് പര്യായമായ ജീവിതമായിരുന്നു ഉമ്മൻചാണ്ടിയുടേത്. ഓർമ്മയിൽ ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പുതുപ്പള്ളിക്കാരനായിരുന്നെങ്കിലും ഉമ്മൻചാണ്ടിക്ക് തിരുവനന്തപുരവുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നുവെന്നും പകുതിയിലധികം ജീവിതകാലവും ഉമ്മൻചാണ്ടി ചെലവഴിച്ചത് തിരുവനന്തപുരത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്നെ മുഖ്യമന്ത്രിയായി എൽഡിഎഫ് തീരുമാനിച്ചപ്പോ ആദ്യം കണ്ടത് ഉമ്മൻചാണ്ടിയെയാണ്.

വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയിലടക്കം ഉമ്മൻചാണ്ടിയോട് പല കാര്യങ്ങളിൽ യോജിപ്പും ചില കാര്യങ്ങളിൽ വിയോജിപ്പും ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യമുള്ള സൗഹൃദമായിരുന്നു ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. രാഷ്ട്രീയമായി ഇരു ചേരികളിലായിരുന്നെങ്കിലും സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.

oommen chandy cm pinarayi vijayan