കേരളത്തിലെ പ്രവാസികൾക്കായി തിരക്കുള്ള സീസണിൽ ചാർട്ടേഡ് വിമാന സർവീസ് നടത്താനുള്ള നീക്കം സംസ്ഥാന സർക്കാർ ഉപേക്ഷിച്ചു. വിമാനക്കമ്പനികളുമായും വ്യോമയാന മന്ത്രാലയവുമായും ചർച്ച നടത്തിയെങ്കിലും കേന്ദ്രാനുമതി ലഭിക്കില്ലെന്നുറപ്പായി. ഇതോടെ, നോർക്ക വഴിയിരുന്ന ചർച്ചകൾ അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു.
പകരം, ഗൾഫിലേക്കു യാത്രക്കപ്പൽ സർവീസിനു തിരഞ്ഞെടുക്കും. രാജ്യാന്തര വിമാന സർവീസ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഇടപാടായതിനാൽ സംസ്ഥാനത്തിനു പരിമിതിയുണ്ടെന്നു കേന്ദ്രം അറിയിച്ചു.
ചാർട്ടേഡ് വിമാനം ഏർപ്പെടുത്തുന്നത് വിമാനക്കമ്പനികൾക്ക് നഷ്ടമുണ്ടാകും എന്നതിനാൽ അവർ മറ്റ് സർവീസുകളിൽനിന്നുകൂടി പിൻമാറാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി.
ചാർട്ടേഡ് വിമാന സർവീസിന് കേന്ദ്ര അനുമതി ലഭിക്കില്ല
പകരം, ഗൾഫിലേക്കു യാത്രക്കപ്പൽ സർവീസിനു തിരഞ്ഞെടുക്കും. രാജ്യാന്തര വിമാന സർവീസ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഇടപാടായതിനാൽ സംസ്ഥാനത്തിനു പരിമിതിയുണ്ടെന്നു കേന്ദ്രം അറിയിച്ചു.
New Update