സംസ്ഥാനത്ത് എട്ട് ജില്ലകളിൽ വേനൽമഴയ്‌ക്ക് സാധ്യത; കേരള-തമിഴ്നാട് തീരങ്ങളിൽ ജാ​ഗ്രത

അടുത്ത അ‍ഞ്ച് ദിവസം മഴ തുടരുമെന്നും അറിയിച്ചിട്ടുണ്ട്.കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാ​ഗമായി സംസ്ഥാന ദുരന്ത നിവാരണ സമിതി പ്രത്യേക ജാ​ഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

author-image
Greeshma Rakesh
New Update
rain alert

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കനത്ത് ചൂടിൽ വെന്തുരുകവെ കേരളത്തിൽ  മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് എട്ട് ജില്ലകളിൽ വേനൽ മഴ ലഭിക്കുമെന്നാണ്  കാലാവസ്ഥ വകുപ്പിന്റെ  പ്രവചനം.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശൂർ, എറണാംകുളം എന്നീ ജില്ലകളിലാണ് മഴ സാധ്യത പ്രവചിക്കുന്നത്.

അടുത്ത അ‍ഞ്ച് ദിവസം മഴ തുടരുമെന്നും അറിയിച്ചിട്ടുണ്ട്.കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാ​ഗമായി സംസ്ഥാന ദുരന്ത നിവാരണ സമിതി പ്രത്യേക ജാ​ഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള‌- തമിഴ്നാട് തീരത്തും കടലാക്രമണ സാധ്യതയും പ്രവചിക്കുന്നുണ്ട്. രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും സാധ്യതയുണ്ട്.

rain alert kerala news kerala weather update summer rain