സംസ്ഥാനത്ത്  ഏഴ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും,യെല്ലോ അലേർട്ട്

അടുത്ത ചൊവ്വാഴ്ചവരെ 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.

author-image
Greeshma Rakesh
New Update
fg

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത ചൊവ്വാഴ്ചവരെ 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം കൊടുംചൂടിന് ആശ്വാസമായി ഏഴ് ജില്ലകളിൽ വെള്ളിയാഴ്ച മഴയ്ക്കും സാധ്യതയുണ്ട്.

പാലക്കാട്, കൊല്ലം ജില്ലകൾക്ക് പുറമെ തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ 37°C വരെയും, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവുമാകും ഇവിടങ്ങളിൽ അനുഭവപ്പെടുക.

അതേസമയം ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കൊടുംചൂടിന് ആശ്വാസമായി മഴ ലഭിച്ചേക്കും. വെള്ളി,ശനി ദിവസങ്ങളിൽ  ഈ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്.
കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിൻറെ ഭാഗമായി ഇന്ന് (05-04-2024) രാത്രി 11:30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഇതിൻറെ വേഗത സെക്കൻഡിൽ 20 cm നും 40 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് (05-04-2024) രാത്രി 11:30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

കേരള - കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെങ്കിലും ഇന്ന് കന്യാകുമാരി പ്രദേശം അതിനോട് ചേർന്ന ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.

kerala temperature hike summer rain The central meteorological department