സംസ്ഥാനത്ത് ‌ഇന്നും ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്, ഒൻപത് ജില്ലകൾക്ക് യെല്ലോ അലർട്ട്

ശക്തമായ കാറ്റും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പുവരെ കേരള തീരത്തുനിന്നു കടലിൽ പോകാൻ പാടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലകളിൽ മഴ ശക്തമാകാനാണ് സാധ്യത.

author-image
Greeshma Rakesh
Updated On
New Update
rain

heavy rain in kerala

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാനത്ത് ‌ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.മഴക്കെടുതി കണക്കിലെടുത്ത്  രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചു.പാലക്കാട്,മലപ്പുറം,ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ,ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകൾക്ക് യെല്ലോ അലർട്ടും പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി  ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.അതെസമയം ചൊവ്വാഴ്ച വരെ കേരളത്തിലെ ചില ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മഴയ്‌ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ശക്തമായ കാറ്റും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പുവരെ കേരള തീരത്തുനിന്നു കടലിൽ പോകാൻ പാടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലകളിൽ മഴ ശക്തമാകാനാണ് സാധ്യത.

 

heavy rain orange alert yellow alert rain kerala