പാറശ്ശാലയിൽ വ്ലോഗർ ദമ്പതികളെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടൽ മാറാതെ പ്രദേശവാസികൾ. 'വിടപറയുകയാണ് എൻ ജന്മം' എന്ന ഗാനം സ്വന്തം ചിത്രങ്ങളോടൊപ്പം യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു ദമ്പതികളുടെ മരണം. ചെറുവാരക്കോണം സ്വദേശികളായ സെൽവ്വരാജ്, പ്രിയാലത എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
സെല്ലു ഫാമിലി എന്ന സ്വന്തം യൂട്യൂബ് ചാനലിൽ പ്രിയ ലത കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നത്. സ്ഥിരമായി കുക്കറി ഷോയും വീട്ടുവിശേഷങ്ങളും പങ്കുവെച്ചിരുന്ന ദമ്പതികളുടെ ഈ വീഡിയോ ജീവിതത്തിലെ അവസാനത്തെതാണെന്ന് ആരും തിരിച്ചറിഞ്ഞില്ല. കൊച്ചിയിൽ മെയിൽ നേഴ്സായി ജോലി ചെയ്യുന്ന മകനുമായി വെള്ളിയാഴ്ച…