പ്രീമിയം ഫ്രഞ്ച് പുരുഷ വസ്ത്ര ബ്രാൻഡായ സെലിയോ കോഴിക്കോട് ലുലു മാളിൽ തങ്ങളുടെ ഏറ്റവും പുതിയ സ്റ്റോർ ആരംഭിച്ചു. ഇതോടെ സെലിയോയ്ക്ക് കോഴിക്കോട്ട് മൂന്നും കേരളത്തിലാകെ അഞ്ചും സ്റ്റോറുകളാണുള്ളത്. കോഴിക്കോട് പുതുതായി തുറന്ന ലുലു മാളിലാണ് 1500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ സ്റ്റോർ പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. ഇന്ത്യൻ വിപണിയിലെ വളർന്നു വരുന്ന മാറ്റങ്ങളെ പാരീസിയൻ-പ്രചോദിത ശൈലിയുമായി സമന്വയിപ്പിച്ചാണ് സെലിയോയുടെ ഏറ്റവും പുതിയ ശേഖരങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്.
'ഞങ്ങളുടെ മൂന്നാമത്തെ സ്റ്റോർ കോഴിക്കോട്ടെ ലുലു മാളിൽ തുറക്കാൻ സാധിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഇത് ഒരു പ്രധാന ഷോപ്പിംഗ് കേന്ദ്രമായി മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കോഴിക്കോട് മൂന്നാമത് സ്റ്റോർ ആരംഭിക്കാനുള്ള ഞങ്ങളുടെ തീരുമാനത്തിന് പിന്നിൽ അതിവേഗം വളരുന്ന കോഴിക്കോട് മാർക്കറ്റിലെ പ്രീമിയം, സ്‌റ്റൈലിഷ് മെൻസ്വെയർ എന്നിവയ്ക്കുള്ള വർദ്ധിച്ചു വരുന്ന ആവശ്യകതയാണ്.
കൂടുതൽ ഉപഭോക്താക്കളിലേക്ക് അവരുടെ ഷോപ്പിംഗ് അനുഭവം വർദ്ധിപ്പിച്ചുകൊണ്ടു, സെലിയോയുടെ കൈയൊപ്പ് ചാർത്തിക്കൊണ്ട് ഈ ആവശ്യം നിറവേറ്റാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. കേരളം പോലെ നിർണ്ണായകമായ ഒരു വിപണിയിൽ ഞങ്ങളുടെ അഞ്ചാമത്തെ സ്റ്റോർ തുറക്കുന്നതിലൂടെ ഞങ്ങൾക്ക് തന്ന വിലയേറിയ പിന്തുണയ്ക്ക് നന്ദി. തുടർന്നും എല്ലാവിധ പിന്തുണയും പ്രതീക്ഷിക്കുന്നു.'ലോഞ്ചിനെ കുറിച്ച് സെലിയോ ഇന്ത്യയുടെ സിഇഒ സത്യൻ മൊമയ പറഞ്ഞു.
ലുലു മാളിലെ സെലിയോയുടെ ഏറ്റവും പുതിയ സ്റ്റോർ ഉയർന്ന ഷോപ്പിംഗ് അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. ഐക്കണിക് ഫ്രാഞ്ചൈസികളുടെ ആരാധകർക്കായി ഷോപ്പർമാർക്ക് ഷർട്ടുകൾ, ഡെനിമുകൾ, നാരുട്ടോ, ഷിപ്പുഡെൻ, ഡെമോൺ സ്ലേയർ, ബ്ലൂലോക്ക് തുടങ്ങിയ ബ്രാൻഡുകളുടെ ഒരു നിര തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.