കശുവണ്ടി വ്യവസായം: ഐവറികോസ്റ്റ് അംബാസഡര്‍ കേരളത്തില്‍

കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സന്ദർശനം. കശുവണ്ടി ഇറക്കുമതിക്ക് കേരളവുമായി ധാരണാപത്രം ഒപ്പിട്ട രാജ്യമാണ് ഐവറികോസ്റ്റ്. സംസ്ഥാനത്തിന്റെ സ്നേഹോപഹാരം മന്ത്രി അംബാസഡർക്ക് കൈമാറി.

author-image
Prana
New Update
p
Listen to this article
0.75x 1x 1.5x
00:00 / 00:00

 വ്യവസായ കയർ വകുപ്പ് മന്ത്രി പി രാജീവുമായി ഐവറികോസ്റ്റ് അംബാസഡർ എറിക് കാമിലെന്ററി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ കശുവണ്ടി വ്യവസായ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കുന്നതിനായുള്ള സന്ദർശനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സന്ദർശനം. കശുവണ്ടി ഇറക്കുമതിക്ക് കേരളവുമായി ധാരണാപത്രം ഒപ്പിട്ട രാജ്യമാണ് ഐവറികോസ്റ്റ്. സംസ്ഥാനത്തിന്റെ സ്നേഹോപഹാരം മന്ത്രി അംബാസഡർക്ക് കൈമാറി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, സെക്രട്ടറി എസ്. ഹരികിഷോർ, കേരള കാഷ്യു ബോർഡ് സി.എം.ഡി എ അലക്സാണ്ടർ, അംബാസഡറുടെ വാണിജ്യ ഉപദേഷ്ടാവ് എയ്ഞ്ചോ ഗബ്രിയേൽ അക്കാഫു, അഹമ്മദ് മുഹമ്മാദ് ഫാഹ, ഡിയോമാ, നാർസിസേ ഇ കൗഡ്, ഡൗംബിയ മമാഡോ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

industry