കേരള സര്‍വ്വകലാശാല സെനറ്റ് ഹാളിലെ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കേരള സര്‍വ്വകലാശാല രജിസ്ട്രാറര്‍ നല്‍കിയ പരാതിയിലാണ് രണ്ടാമത്തെ കേസ്. കണ്ടാലറിയാവുന്ന 300 ലധികം പേര്‍ക്കെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കേരള സര്‍വ്വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ഇന്നലെയാണ് എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് കേരള സര്‍വ്വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗവും ക്രമേക്കേട് ആരോപിച്ച് രംഗത്തെത്തിയതോടെയാണ് വന്‍ സംഘര്‍ഷമുണ്ടായത്. ഇരുക്കൂട്ടരും ഹാളില്‍ തമ്മില്‍ തല്ലുകയായിരുന്നു. സെനറ്റ് ഹാളിന്റെ വാതില്‍ ചവിട്ടി തുറക്കാന്‍ എസ്എഫ്‌ഐ ശ്രമിച്ചു. ഈ ഹാളിനുളളില്‍ കെഎസ്‌യു പ്രവര്‍ത്തകരും തമ്പടിച്ചിരുന്നു. പരസ്പരം കല്ലേറും പട്ടിക കൊണ്ട് അടിയുമുണ്ടായി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമുണ്ടെങ്കിലും അക്രമം നിയന്ത്രിക്കാനായില്ല. ആക്രമണത്തില്‍ പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കല്ലേറില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ക്യാമറയും തകര്‍ന്നു. വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ കെഎസ്‌യു ആണ് അക്രമം ഉണ്ടാക്കിയെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ ആരോപിച്ചു. ബാലറ്റ് പേപ്പര്‍ മോഷ്ടിച്ചുവെന്നും വീണ്ടും തെരെഞ്ഞെടുപ്പ നടത്തണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.
300 ലധികം എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കേരള സര്‍വ്വകലാശാല സെനറ്റ് ഹാളിലെ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കേരള സര്‍വ്വകലാശാല രജിസ്ട്രാറര്‍ നല്‍കിയ പരാതിയിലാണ് രണ്ടാമത്തെ കേസ്.
New Update
00:00
/ 00:00