മട്ടാഞ്ചേരി സ്വദേശിയായ ബൈക്ക് യാത്രക്കാരനെ കാറിടിച്ച ശേഷം നിര്‍ത്താതെ പോയ സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം ആര്‍ ടി ഒ ആണ് നടപടിയെടുത്തത്. ഒരു മാസത്തേക്കാണ് ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.
മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി ഫഹീമിനാണ് വാഹനാപകടത്തില്‍ പരിക്കേറ്റത്. ഒക്ടോബര്‍ എട്ടിന് കൊച്ചി കോര്‍പറേഷന്‍ ഓഫീസിനു മുന്നില്‍ വെച്ചാണ് നടന്റെ കാറിടിച്ച് ഫഹീമിന് പരിക്കേറ്റത്. സംഭവത്തില്‍ പോലീസ് ശ്രീനാഥ് ഭാസിയെ അറസ്റ്റു ചെയ്ത് വിട്ടയച്ചിരുന്നു.
ഫഹീമിനെ കാര്‍ ഇടിച്ചശേഷം നിര്‍ത്താതെ പോയി എന്ന പരാതിയില്‍ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് എറണാകുളം ആര്‍ടിഒ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന നടപടിയിലേക്ക് കടന്നത്. പോലീസ് നടത്തിയ പരിശോധനയിലാണ് ശ്രീനാഥ് ഭാസിയാണ് വാഹനം ഓടിച്ചിരുന്നത് എന്ന് വ്യക്തമാകുന്നത്. തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഇടപെടുന്നതും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന നടപടിയിലേക്ക് കടന്നതും.
അപകടമുണ്ടായ സമയം നടന്‍ ശ്രീനാഥ് ഭാസിയുടെ വാഹനം അമിതവേഗതയിലായിരുന്നുവെന്ന് പരിക്കേറ്റ ഫോര്‍ട്ടുകൊച്ചി സ്വദേശി ഫഹീം ആരോപിക്കുന്നു. ഫഹീം ഇടതുവശത്തൂടെയും ശ്രീനാഥ് ഭാസിയുടെ വണ്ടി വലതുവശത്തൂടെയും പോവുകയായിരുന്നു. അമിത വേ?ഗത്തിലായിരുന്ന കാര്‍ ഫഹീമിന്റെ നേര്‍ക്ക് വന്നന് വാഹനത്തെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ കൂടിയപ്പോള്‍ അതിലൊരാളാണ് ഇടിച്ച വണ്ടിയുടെ വിവരങ്ങള്‍ നല്‍കിയതെന്നും പരാതി നല്‍കിയതെന്നും പരിക്കേറ്റ ഫഹീം പറഞ്ഞു.