അബൂദബി ബനിയാസിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ഒഴപ്രം സ്വദേശി റജിലാല്‍ കോക്കാടന്‍ (50) മരിച്ചു. അല്‍ മന്‍സൂര്‍ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ഓപറേഷന് മാനേജരായി ജോലി ചെയ്തിരുന്ന റജിലാല്‍ ജോലികഴിഞ്ഞു തിരിച്ചുവരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
കേരള സോഷ്യല്‍ സെന്ററിന്റെ കഴിഞ്ഞ വര്‍ഷത്തെ ഓഡിറ്ററായിരുന്ന റജിലാല്‍ ശക്തി തിയേറ്റേഴ്സ് അബൂദബിയുടെ സജീവ പ്രവര്‍ത്തകനാണ്. ഭാര്യ മായ റജിലാല്‍ കേരള സോഷ്യല്‍ സെന്ററിന്റെ വനിതാ കമ്മിറ്റി അംഗമാണ്. ദീര്‍ഘകാലം ഒമാനില്‍ ജോലി ചെയ്തിരുന്ന റജിലാല്‍ കഴിഞ്ഞ എട്ടുവര്‍ഷമായി കുടുംബസമേതം അബൂദബിയിലാണ്. മക്കള്‍: നിരഞ്ജന് (മദ്രാസില്‍ മൂന്നാം വര്‍ഷ ഫാഷന്‍ ഡിസൈനര്‍ വിദ്യാര്‍ഥി), ലാല്‍ കിരണ്‍ (ജെംസ് യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ ഒമ്പതാം തരാം വിദ്യാര്‍ഥി).
ബനിയാസ് സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് അന്തിമ നടപടികള്‍ക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.