കാനിലെ തിളക്കത്തിന് സംസ്ഥാന സർക്കാരിന്റെ ആദരവ്

author-image
Anagha Rajeev
Updated On
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

2024ലെ കാൻ ചലച്ചിത്രമേളയിൽ രാജ്യത്തിന് അഭിമാനമായ സന്തോഷ് ശിവൻ, 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന സിനിമയിലെ മലയാളി അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹദു ഹാറൂൺ, അസീസ് നെടുമങ്ങാട് തുടങ്ങിയവർക്ക് സംസ്ഥാന സർക്കാരിന്റെ ആദരവ്. ജൂൺ 13 ന് വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ആദരിക്കുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ഈ വർഷത്തെ കാൻ മേളയിൽ പിയർ അജെന്യൂ പുരസ്‌കാരമാണ് സന്തോഷ് ശിവൻ നേടിയത്. അന്താരാഷ്ട്ര തലത്തിൽ മികവ് പുലർത്തുന്ന ഛായാഗ്രാഹകർക്ക് നൽകുന്ന പുരസ്കാരമാണിത്. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് സന്തോഷ് ശിവൻ.

പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ഗ്രാൻറ് പ്രി പുരസ്‌കാരമാണ് നേടിയത്. മുംബൈയിൽ ജീവിക്കുന്ന മലയാളി നെഴ്സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. 

canne film festival