പ്രവർത്തകരുടെ മേൽ സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിക്കാം; പക്ഷേ, ജനങ്ങളുടെ മേൽ കഴിയില്ല; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി

പാർട്ടി പ്രവർത്തകരുടെ മേൽ സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിക്കാം പക്ഷേ ജനങ്ങളുടെ മേൽ സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് അദേഹം ഫേസ്ബുക്കിൽ കുറിച്ചു.

author-image
Anagha Rajeev
New Update
rahul mamkootathil

യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതിൽ പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. കോൺഗ്രസ് നേതൃത്വത്തിനെതിരെ പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി ടി വൈ ശിഹാബുദ്ദീനാണ് രംഗത്തെത്തിയിരിക്കുന്നത്. പാർട്ടി പ്രവർത്തകരുടെ മേൽ സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിക്കാം പക്ഷേ ജനങ്ങളുടെ മേൽ സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് അദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പാർട്ടിയിൽ നിന്നും രാജിവച്ചു പോകുന്നവർ പറയുന്നതിലെ കാതലായ വിഷയങ്ങളെക്കുറിച്ച് ഗൗരവമായി നേതൃത്വം കണ്ടില്ലെങ്കിൽ നിർണായകമായ സമയത്ത് വളരെ വലിയ വിലയാണ് പാർട്ടിക്ക് നൽകേണ്ടി വരിക എന്നും പാലക്കാട്ടെ കോൺഗ്രസ് യുവ നേതൃത്വത്തിൽ മുറിവേറ്റവർ പലരാണെങ്കിലും മുറിവേൽപ്പിച്ച ‘കത്തി’ഒന്നു തന്നെയാണ് എന്നും ശിഹാബുദ്ദീൻ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പ്:

കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളിൽ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പ് പാലക്കാട്ടേതാണ്… പുതിയ രാഷ്ട്രീയ സാഹചര്യത്തോടുകൂടി കൂടുതൽ ജനശ്രദ്ധയാകർഷിക്കുന്ന തിരഞ്ഞെടുപ്പും പാലക്കാടായി മാറിയിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിനു കോൺഗ്രസ്സ് നടത്തിയ മുന്നൊരുക്കങ്ങളിൽ എവിടെയാണ് പാളിയതെന്ന് മനസ്സിലാക്കാൻ നേതൃത്വം തയ്യാറാകണം.

പാർട്ടിപ്രവർത്തകരുടെ മേൽ സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിക്കാം പക്ഷേ ജനങ്ങളുടെ മേൽ സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിക്കാൻ കഴിയില്ല. നേതൃത്വം ആരെ സ്ഥാനാർത്ഥി ആയി തീരുമാനിച്ചാലും കോൺഗ്രസ് രക്തം സിരകളിൽ ഓടുന്നവർ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എത്തിച്ചേരുമെന്നത് ഒരു യാഥാർത്ഥ്യമാണ്, എന്നാൽ വോട്ട് ചെയ്യുന്നത് അത്തരം ആളുകൾ മാത്രമല്ല എന്നുള്ള യാഥാർത്ഥ്യം കൂടെ നമുക്ക് ഉൾക്കൊള്ളാൻ കഴിയണം.
പാർട്ടിയിൽ നിന്നും രാജിവച്ചു പോകുന്നവർ പറയുന്നതിലെ കാതലായ വിഷയങ്ങളെക്കുറിച്ച് ഗൗരവമായി നേതൃത്വം കണ്ടില്ലെങ്കിൽ ഈ നിർണായകമായ സമയത്ത് വളരെ വലിയ വിലയാണ് പാർട്ടിക്ക് നൽകേണ്ടി വരിക.


പാലക്കാട്ടെ കോൺഗ്രസ് യുവ നേതൃത്വത്തിൽ മുറിവേറ്റവർ പലരാണെങ്കിലും
മുറിവേൽപ്പിച്ച ‘കത്തി’ഒന്നു തന്നെയാണ്. മുറിവൈദ്യം കൊണ്ട് ഭേദമാക്കാൻ കഴിയുന്നതല്ല ഈ ‘കത്തി’പാലക്കാട്ടെ കോൺഗ്രസിനുണ്ടാക്കിയ പരിക്ക് . രോഗ മറിഞ്ഞുള്ള ചികിത്സയാണ് പാലക്കാട് കോൺഗ്രസിന് ആവശ്യം. ഇതോടൊപ്പം ഒരു കാര്യം കൂടെ പറയാതിരിക്കാൻ കഴിയില്ല
ബഹുമാന്യനായ ലീഡർക്ക് അഭേദ്യമായ ബന്ധം ഉണ്ടായിരുന്ന ഒരു പ്രദേശമാണ് പാലക്കാട് .
അറിഞ്ഞോ അറിയാതെയോ പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി മുൻപൊരിക്കൽ ലീഡറുടെ കുടുംബത്തെ അപമാനിച്ചു എന്നുള്ള ഒരു ആരോപണം കൂടെ നിലനിൽക്കുന്ന സാഹചര്യത്തിൽ പുതുപ്പള്ളിയിൽ നിന്നും വരുന്ന വഴി തൃശ്ശൂർ മുരളി മന്ദിരത്തിൽ കയറി ലീഡറുടെ കല്ലറയിൽ കൂടി പ്രാർത്ഥിക്കാമായിരുന്നു.

 

rahul mamkootathil