50% കാന്‍സറും തടയാം; ഇവയൊക്കെ ഒഴിവാക്കണം എന്നു മാത്രം

സിഗരറ്റിൽ ഏകദേശം 600 ചേരുവകൾ ഉണ്ട്. കത്തിച്ചാൽ സിഗരറ്റ് 7000ത്തിലധികം രാസവസ്തുക്കൾ ഉണ്ടാക്കുന്നു. ഇവയിൽ 69 രാസവസ്തുക്കളെങ്കിലും കാൻസറിന് കാരണമാകുമെന്ന് അറിയപ്പെടുന്നു, പലതും വിഷാംശമുള്ളവയുംആണ്.

author-image
Shyam Kopparambil
New Update
11

ഡോ.ബീന വർമ്മ,  എമറിറ്റസ് പ്രൊഫസർ, ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി വിഭാഗം, അമൃത സ്‌കൂൾ ഓഫ് ഡെന്റിസ്ട്രി, കൊച്ചി

Listen to this article
0.75x 1x 1.5x
00:00 / 00:00

ജൂലൈ 27 അന്താരാഷ്ട്ര തലയുടെയും കഴുത്തിന്റെയും അര്‍ബുദ ദിനമാണ്. വായ, തൊണ്ട, ശ്വാസനാളം തുടങ്ങി തലയുടെയും കഴുത്തിന്റെയും ഭാഗങ്ങളെ ബാധിക്കുന്ന ക്യാന്‍സറുകളെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ ഉദ്ദേശിച്ചാണ് ദിനാചരണം.

ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ ഇന്ത്യയിലെ കാന്‍സര്‍ ബാധിതരുടെ എണ്ണം 2035-ല്‍ 1.7 ദശലക്ഷത്തില്‍ അധികമാകുമെന്ന് പ്രവചിക്കുന്നു. സാക്ഷരതയുള്ള സംസ്ഥാനമായിട്ടും ഇന്ത്യയില്‍ കാന്‍സര്‍ രോഗികളുടെ വലിയൊരു പങ്കും കേരളത്തിലാണ്.

അപകടസാധ്യത ഘടകങ്ങള്‍

പുകയില ഉപയോഗം

സിഗരറ്റില്‍ ഏകദേശം 600 ചേരുവകള്‍ ഉണ്ട്. കത്തിച്ചാല്‍ സിഗരറ്റ് 7000ത്തിലധികം രാസവസ്തുക്കള്‍ ഉണ്ടാക്കുന്നു. ഇവയില്‍ 69 രാസവസ്തുക്കളെങ്കിലും കാന്‍സറിന് കാരണമാകുന്നു. പലതും വിഷാംശമുള്ളവയും ആണ്.

പുകവലിക്കുമ്പോള്‍ അത് പുകവലിക്കാരനെ മാത്രമല്ല ബാധിക്കുന്നത്, ചുറ്റുമുള്ളവരെയും പരിസ്ഥിതിയെയും ബാധിക്കുന്നു. ഫസ്റ്റ് ഹാന്‍ഡ് സ്മോക്കിംഗ്, സെക്കന്‍ഡ് ഹാന്‍ഡ് പുകവലി, തേര്‍ഡ് ഹാന്‍ഡ് സ്മോക്കിംഗ്, ഫോര്‍ത്ത് ഹാന്‍ഡ് സ്മോക്കിംഗ് എന്നിങ്ങനെ നാലു തരത്തിലുണ്ട്. ഫസ്റ്റ് ഹാന്‍ഡ് പുകവലി, പുകയില ഉപയോഗിക്കുന്നവരില്‍ നേരിട്ടുള്ള സമ്പര്‍ക്കം മൂലം ഉണ്ടാകുന്ന പ്രത്യാഘാതമാണ്. പുകവലിക്കുന്നവര്‍ ഉപയോഗിക്കുമ്പോള്‍ പുറന്തള്ളുന്ന പുക മറ്റുള്ളവരില്‍ ഉണ്ടാക്കുന്ന സ്വാധീനമാണ് സെക്കന്‍ഡ് ഹാന്‍ഡ് പുകവലി. ഇത് നേരിട്ട് പുകവലിക്കുന്നതു പോലെ അപകടകരമാണ്. തേര്‍ഡ് ഹാന്‍ഡ് സ്മോക്കിംഗ്, ഫസ്റ്റ് ഹാന്‍ഡ് പുകയും സെക്കന്‍ഡ് ഹാന്‍ഡ് പുകയും വായുവിലേക്ക് വിട്ട് വളരെക്കാലം കഴിഞ്ഞിട്ടും പരിതസ്ഥിതിയില്‍ നിലനില്‍ക്കുന്ന സജീവ പുകവലിയില്‍ നിന്നുള്ള മലിനീകരണമാണ്.

ആഗോളതലത്തില്‍, സെക്കന്‍ഡ് ഹാന്‍ഡ് പുകവലി കൊല്ലുന്ന 600 000 ഉള്‍പ്പെടെ, പുകവലി പ്രതിവര്‍ഷം 6 ദശലക്ഷം പേരുടെ ജീവനെടുക്കുന്നു. 30 വയസ് പ്രായമുള്ള മുതിര്‍ന്നവരില്‍ 12% മരണങ്ങളും പുകയില ഉപയോഗം കാരണമാണ്. കാന്‍സര്‍, ശ്വാസകോശരോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ നീണ്ട നിര തന്നെ പുകവലിക്കാരെ കാത്തിരിക്കുന്നുണ്ട്.

നിങ്ങള്‍ എന്താണ് കഴിക്കുന്നത് അതാണ് നിങ്ങള്‍

ദിവസവും കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ ആരോഗ്യത്തിലും പെരുമാറ്റത്തിലും പ്രതിഫലിക്കും. പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, രക്തത്തിലെ ഗ്ലൂക്കോസിന്റെ വര്‍ദ്ധനവ്, രക്തത്തിലെ മൊത്തം കൊളസ്ട്രോളിന്റെ അളവ് എന്നിവ പ്രധാന അപകട ഘടകങ്ങള്‍ ആണ്. ജനിതക ഘടകങ്ങള്‍, ജീവിതശൈലി, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയെല്ലാം ക്യാന്‍സര്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു. ചുവന്ന മാംസം അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു, അതേസമയം, പച്ചക്കറികള്‍, പഴങ്ങള്‍, ഒലിവ് ഓയില്‍ എന്നിവ അത് കുറയ്ക്കുന്നു. റഫ്രിജറേഷന്‍ ഭക്ഷണം ചീഞ്ഞഴുകുന്നത് തടയാന്‍ സൗകര്യപ്രദമാണ്. പക്ഷേ റഫ്രിജറേഷന്‍, െൈന്രെടറ്റിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ശരീരത്തിന് ദോഷം ചെയ്യും.
ആന്റി ഇന്‍ഫ്ലമേറ്ററി ഡയറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചൂട്, വീക്കം, പഴുപ്പ് എന്നിവ വര്‍ദ്ധിപ്പിക്കുന്ന തെറ്റായ ഭക്ഷണക്രമം ക്യാന്‍സറിനുള്ള അപകട ഘടകമാണ്. പ്രത്യേകിച്ച് തലയിലും കഴുത്തിലും കാണപ്പെടുന്ന ക്യാന്‍സര്‍. പ്രോസസ് ചെയ്ത മാംസങ്ങള്‍, ഉയര്‍ന്ന കൊഴുപ്പുള്ള പാലുല്‍പ്പന്നങ്ങള്‍, ശുദ്ധീകരിച്ച പഞ്ചസാരയും കൃത്രിമ മധുരപലഹാരങ്ങളും അടങ്ങിയ ഭക്ഷണങ്ങള്‍, പൂരിത കൊഴുപ്പുകള്‍, ഒമേഗ 6 ഫാറ്റി ആസിഡുകള്‍ തുടങ്ങിയ മൃഗങ്ങളുടെ കൊഴുപ്പുകള്‍ എന്നിവ പ്രോ ഇന്‍ഫ്ലമേറ്ററി ഡയറ്റില്‍ സാധാരണയായി അടങ്ങിയിരിക്കുന്നു.

നിലവില്‍ മലയാളിയുടെ മുഖ്യാഹാരം ഇത്തരത്തിലുള്ള ഭക്ഷണങ്ങളാണ്. അതുകൊണ്ടാണ് കാന്‍സര്‍ ഒരു ജീവിതശൈലി രോഗമായി മാറിയതും കേരളത്തില്‍ കൂടുതല്‍ ക്യാന്‍സറുകള്‍ കാണപ്പെടുന്നതും. 

നമുക്ക് ചുറ്റുമുള്ള സാധാരണ പച്ചക്കറികള്‍ നമുക്ക് മതിയാകും. മദ്യത്തിന്റെ ഉപഭോഗത്തിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് കോശങ്ങളെ ഉണക്കി കാന്‍സര്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ പ്രഭാവം വര്‍ദ്ധിപ്പിക്കുന്നു.

മൂര്‍ച്ചയുള്ള പല്ല്

മൂര്‍ച്ചയുള്ള പല്ല്, പ്രത്യേകിച്ച് നാവില്‍ ഉണ്ടാകുന്ന വിട്ടുമാറാത്ത പരിക്ക്, പുകയില ഉപയോഗിക്കാത്തവരില്‍ ഒരു പ്രധാന അപകട ഘടകമാണ്. അതിനാല്‍ മൂര്‍ച്ചയുള്ള പല്ലിന് ശരിയായ ചികിത്സ നടത്തണം. വായിലെ ക്ഷതങ്ങള്‍ നേരത്തേ കണ്ടെത്തുന്നതും സമയബന്ധിതമായ ഇടപെടലും ക്യാന്‍സറിലേക്കുള്ള പുരോഗതി തടയും. 

ശരീരമനങ്ങാതെയുള്ള ജീവിതശൈലി

ഉദാസീനമായ ജീവിതശൈലി ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കും ഒരു അപകട ഘടകമാണ്. വ്യായാമം കഴുത്തിലെ കഴലയുടെ വീക്കം കുറയ്ക്കുന്നതിനും അത് സംഭവിക്കുകയാണെങ്കില്‍ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ തലയുടെയും കഴുത്തിന്റെയും സുഗമമായ രക്ത ചംക്രമണം നിലനിര്‍ത്തുകയും ചെയ്യുന്നു.

തലയിലും കഴുത്തിലും വരുന്ന അര്‍ബുദം കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, അപകടസാധ്യത ഘടകങ്ങള്‍ ഒഴിവാക്കുന്നതിലൂടെ 30%-50% ക്യാന്‍സറുകള്‍ തടയാന്‍ കഴിയും.

* ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക

* ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം സ്വീകരിക്കുക

* ചെറിയ രീതിയിലാണെങ്കിലും പതിവായി വ്യായാമം ചെയ്യുക

* ജീവിതത്തെക്കുറിച്ച് പോസിറ്റീവായിരിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും ശ്രമിക്കുക

* കൗണ്‍സിലിംഗ്, പിന്തുണ ഗ്രൂപ്പുകള്‍, വിരാമ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം എന്നിവയിലൂടെ പുകയില ഉപേക്ഷിക്കാന്‍ വ്യക്തികളെ പ്രോത്സാഹിപ്പിക്കുക.

* സ്‌ക്രീനിംഗ് പ്രോഗ്രാമുകള്‍ മാരകമായ രോഗങ്ങള്‍ നേരത്തെ കണ്ടെത്തുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു

കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍

കാന്‍സര്‍ പാക്കേജുകള്‍: അര്‍ബുദവുമായി ബന്ധപ്പെട്ട ചികില്‍സ ഇന്ത്യയിലെ നെറ്റ്വര്‍ക്ക് ആശുപത്രികള്‍ നിന്ന് ലഭിക്കും

ക്യാന്‍സര്‍ ഇന്‍ഷുറന്‍സ്: കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട ചിലവുകളുടെ പരിരക്ഷ നല്‍കാന്‍ ലക്ഷ്യമിടുന്നു. ക്യാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തുമ്പോള്‍ നിക്ഷേപകര്‍ക്ക് ഒറ്റത്തവണ പണം പ്രതീക്ഷിക്കാം.

 

 

 

Health health care Cancer prevention