മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. കായകുളം പെരിങ്ങാല ധ്വനി വീട്ടില്‍ അരുണ്‍, കൊല്ലം വിളക്കുപാറ സ്വദേശിയും യൂട്യൂബറുമായ രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. കായംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അരുണ്‍ അറസ്റ്റിലായത്. ഫേസ്ബുക്ക് വഴിയാണ് അരുണ്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം നടത്തിയിരുന്നത്.
വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം നടത്തുന്നവര്‍ക്കെതിരെ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് അരുണിനെതിരെയും കേസെടുത്തിരുന്നത്. ഈ കേസിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്.
നേരത്തെ വിവിധ സ്റ്റേഷനുകളിലായി 14 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി പൊലീസ് അറിയിച്ചിരുന്നെങ്കിലും ആദ്യമായാണ് ഇപ്പോള്‍ ഒരു അറസ്റ്റുണ്ടായിരിക്കുന്നത്. കായംകുളം ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അരുണിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം; രണ്ടുപേര്‍ അറസ്റ്റില്‍
കായകുളം പെരിങ്ങാല ധ്വനി വീട്ടില്‍ അരുണ്‍, കൊല്ലം വിളക്കുപാറ സ്വദേശിയും യൂട്യൂബറുമായ രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. കായംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അരുണ്‍ അറസ്റ്റിലായത്.
New Update
00:00
/ 00:00