ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ വിവിധയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തിലെ പോളിംഗ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 12, 13 തീയതികളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കോഴിക്കോട് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലെ പോളിംഗ് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ രണ്ട് ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പോളിംഗ് സാമഗ്രികളുള്‍പ്പടെ വിതരണസ്വീകരണ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നവംബര്‍ ഏഴ്, എട്ട്, ഒന്‍പത് തിയതികളിലായി താമരശ്ശേരി താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ രണ്ടാംഘട്ട പരിശീലന ക്ലാസ്സില്‍ ഹാജരാകാന്‍ സാധിക്കാത്ത ഉദ്യോഗസ്ഥര്‍ക്കായി നവംബര്‍ 11ന് പകല്‍ 10.30 മുതല്‍ ഒരു മണി വരെ കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലന പരിപാടി നടത്തും. പരിശീലന ക്ലാസില്‍ ഹാജരാകാന്‍ ഇതുവരെ സാധിക്കാത്ത മുഴുവന്‍ പോളിംഗ് ഉദ്യോഗസ്ഥരും പരിശീലന ക്ലാസില്‍ പങ്കെടുക്കണമെന്ന് ഇലക്ഷന്‍ ഡെപ്യുൂട്ടി കളക്ടര്‍ അറിയിച്ചു.
ഉപതിരഞ്ഞെടുപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തിരുവമ്പാടി നിയോജകമണ്ഡലത്തിലെ പോളിംഗ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
New Update