സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ നീക്കവുമായി ബിഎസ്എന്‍എല്‍

ഓണ്‍ലൈന്‍ തട്ടിപ്പുകളും ഫിഷിംഗ് അടക്കമുള്ള സൈബര്‍ കുറ്റകൃത്യങ്ങളും ചെറുക്കാന്‍ എഐ, മെഷീന്‍ ലേണിംഗ് അധിഷ്ഠിത സംവിധാനം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്

author-image
Prana
New Update
bsnl2
Listen to this article
0.75x 1x 1.5x
00:00 / 00:00

സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ നിര്‍ണായക നീക്കവുമായി ബിഎസ്എന്‍എല്‍. ഉപഭോക്താക്കളെ വലയ്ക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളും ഫിഷിംഗ് അടക്കമുള്ള സൈബര്‍ കുറ്റകൃത്യങ്ങളും ചെറുക്കാന്‍ എഐ, മെഷീന്‍ ലേണിംഗ് അധിഷ്ഠിത സംവിധാനം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ ഉപഭോക്താക്കളെയും പൊതുജനങ്ങളെയും അറിയിച്ചു. മൊബൈല്‍ കോണ്‍ഗ്രസ് 2024ല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ അറിയാം.  സൈബര്‍ തട്ടിപ്പുകളും സ്പാം കോളുകളും മെസേജുകളും വ്യാപകമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ബിഎസ്എന്‍എല്ലിന്റെ ഈ നീക്കം. സ്പാം മെസേജ്/കോളുകള്‍ക്ക് തടയിടാന്‍ എല്ലാ ടെലികോം കമ്പനികളും ഊര്‍ജിതമായി ശ്രമിക്കണമെന്ന് അടുത്തിടെ ട്രായ് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, ഇന്റര്‍നെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന ഫിഷിംഗ് അടക്കമുള്ള സൈബര്‍ കുറ്റകൃത്യങ്ങളും പെരുകുകയാണ്. മെസേജുകളും ലിങ്കുകളും അയച്ച് അതില്‍ ക്ലിക്ക് ചെയ്യിപ്പിച്ചാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ വലവീശുന്നത്. 

bsnl