ബ്രഹ്മപുരം - പാറക്കമുകൾ കടത്തു റോഡ് പുനസ്ഥാപിക്കാൻ നടപടിയായി

ബ്രഹ്മപുരം - പാറക്കമുകൾ കടത്തു റോഡ് പുനസ്ഥാപിക്കുന്നതിൻ്റെ ഭാഗമായി കിൻഫ്രക്ക് സമീപം ആറ് മീറ്റർ നീളത്തിൽ സ്ഥലം കുറ്റിയടിച്ചു .

author-image
Shyam Kopparambil
New Update
1

 താലൂക്ക് സർവേയറുടെ നേതൃത്തിലുള്ള ഉദ്യോഗസ്ഥർ  സർവേ നടപ്പാകുടികൾ പൂർത്തികാക്കുന്നു,ആക്ഷൻ കൗൺസിൽ നേതാവ് അഡ്വ.ഉദയകുമാർ സമീപം

Listen to this article
0.75x 1x 1.5x
00:00 / 00:00

കാക്കനാട് : ബ്രഹ്മപുരം - പാറക്കമുകൾ കടത്തു റോഡ് പുനസ്ഥാപിക്കുന്നതിൻ്റെ ഭാഗമായി കിൻഫ്രക്ക് സമീപം ആറ് മീറ്റർ നീളത്തിൽ സ്ഥലം കുറ്റിയടിച്ചു . ഇന്ന് രാവിലെ താലൂക്ക് സർവേയറുടെ നേതൃത്തിലുള്ള ഉദ്യോഗസ്ഥർ എത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്. കിൻഫ്രയുടെ കൈവശമുള്ള 35 മീറ്റർ സ്ഥലം കൂടി ലഭ്യമായാൽ ബ്രഹ്മപുരം - പാറക്കമുകൾ കടത്തു റോഡ് പൂർണമായും പഴയത് പോലെ  പുനസ്ഥാപിക്കാനാവും.   കഴിഞ്ഞ ഫെബ്രുവരി 16 ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റ തീരുമാനപ്രകാരം റോഡിന് സ്ഥലം  അളന്നു തിട്ടപെടുത്തിയിരുന്നു.കഴിഞ്ഞ രണ്ട് വർഷമായി റോഡിന് വേണ്ടി ബ്രഹ്മപുരം - പാറക്കമുകൾ കടത്തു റോഡ് ആക്ഷൻ കൗൺസിലിന്റെ  ശ്രമങ്ങളുടെ ഭാഗമായാണ് നടപടികൾ വേഗത്തിലായത്.റോഡ് യാഥാർത്ഥ്യമായിൽ പാറക്കമുകൾ, ചിറ്റേത്തുകര, നിലംപതിഞ്ഞി, മാപ്രണം എന്നീ സ്ഥലങ്ങളിലുള്ളവർക്ക്  കിൻഫ്രയുടെ സ്ഥലത്തുകൂടിയല്ലാതെ ബ്രഹ്മപുരം ഭാഗത്തേക്ക്‌ എളുപ്പത്തിൽ ഇതുവഴി പോകാൻ കഴിയും.

 

kakkanad kochi infopark