തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ വീഥികളിൽ ഒരു പുസ്തക പ്രകാശനം. തെരുവ് കച്ചവടക്കാരനായ കവിയുടെ കവിത സമാഹാരത്തിൻറെ പ്രകാശനം തെരുവിൽ നടന്നത് കൗതുകമായി. എഴുത്തുകാരൻ റാസിയുടെ 'ജ്യെ' എന്ന കവിത സമാഹാരത്തിന്റെ പ്രകാശനമാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപമുള്ള തെരുവിലെ ചെരുപ്പ് വിൽപ്പനത്തട്ടിനു സമീപം നടന്നത്. കവി അക്ബർ പുസ്തകം പ്രകാശനം ചെയ്തു.
തെരുവിൽ ഉപജീവന മാർഗം കണ്ടെത്തുകയും തെരുവിൽ ജീവിക്കുകയും ചെയ്യുന്ന മനുഷ്യൻ എന്ന നിലയിലാണ് പുസ്തക പ്രകാശനം തെരുവിൽ സംഘടിപ്പിച്ചതെന്ന് റാസി പറഞ്ഞു. വർഷങ്ങളായി കിഴക്കേ കോട്ട പരിസരം കേന്ദ്രീകരിച്ച് തൊപ്പിക്കച്ചവടവും ബാഗു വില്പനയും നടത്തുന്ന റാസി മറ്റു 3 കവിത സമാഹാരങ്ങൾ കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്.