ചേലക്കരയിൽ തൃശൂർ പ്ലാനെന്ന് ബിജെപി;  മറുപടിയുമായി കെ രാധാകൃഷ്ണൻ

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ബിജെപി അവഗണിക്കുകയാണ്. കേരളത്തിന്റെ മുന്നേറ്റത്തെ അവഗണിക്കുന്നു. ചെറിയ വിഷയങ്ങളെ പർവതീകരിക്കാനാണ് ശ്രമം.

author-image
Anagha Rajeev
New Update
f

ചേലക്കര: ചേലക്കരയിൽ തൃശൂർ പ്ലാൻ നടപ്പാക്കുമെന്ന ബിജെപി പ്രസ്താവനയിൽ മറുപടിയുമായി കെ രാധാകൃഷ്ണൻ എംപി. ബിജെപിയുടെ പ്ലാൻ നടക്കുമോയെന്ന് കാത്തിരുന്ന് കാണാമെന്നായിരുന്നു കെ രാധാകൃഷ്ണന്റെ മറുപടി. ബിജെപി ചർച്ചയാക്കുന്നത് വൈകാരിക വിഷയങ്ങളാണ്. ബിജെപിയുടേത് പ്രചാരവേലകളാണെന്നും എംപി റിപ്പോർട്ടറിനോട് സംസാരിക്കവെ പറഞ്ഞു.

'ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ബിജെപി അവഗണിക്കുകയാണ്. കേരളത്തിന്റെ മുന്നേറ്റത്തെ അവഗണിക്കുന്നു. ചെറിയ വിഷയങ്ങളെ പർവതീകരിക്കാനാണ് ശ്രമം. ജനം കാര്യങ്ങളെ കൃത്യമായി വിലയിരുത്തും', കെ രാധാകൃഷ്ണൻ പറഞ്ഞു.

ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തോടുള്ള കേന്ദ്ര അവഗണനയും ജനം വിലയിരുത്തും. ചേലക്കരയിൽ ഇടതുപക്ഷത്തിന് മികച്ച വിജയം ഉണ്ടാകും. ഭൂരിപക്ഷത്തെ കുറിച്ച് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ല. ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ഉപതിരഞ്ഞെടുപ്പിനെ എൽഡിഎഫ് കാണുന്നത് വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണെന്നും രാധാകൃഷ്ണൻ പറഞ്ഞു.

തൃശൂർ മോഡൽ ചേലക്കരയിലും ആവർത്തിക്കുമെന്നായിരുന്നു ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറിന്റെ പ്രതികരണം. തൃശൂരിലെ വിജയം ബിജെപിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഒരു മണ്ഡലം എങ്ങനെ പിടിക്കാമെന്ന് തൃശൂർ പഠിപ്പിച്ചുവെന്നും അനീഷ് കുമാർ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. തൃശൂർ പൂരം കലക്കിയത് പോലെ ചേലക്കരയിലെയും പൂരം കലക്കിയെന്നും കെ രാധാകൃഷ്ണൻ പൂരം കലക്കാനുള്ള നിർദേശം പൊലീസിന് നൽകിയെന്നും അനീഷ് കുമാർ ആരോപിച്ചിരുന്നു.

 

k radhakrishnan