തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിലെ നിസാര തോൽവിയുടെ ഷോക്കിൽ നിന്ന് കരകയറുന്നതിനിടെ എൻഡിഎഫിന് മറ്റൊരു നാണക്കേടായി മറ്റൊന്നുകൂടി.എൻഡിഎഫ് സ്‌ഥാനാർഥിയുടെ സ്വന്തം ബൂത്തിലും വാർഡിലും ബിജെപിയാണ് മുന്നിൽ.
സിപിഎം ജില്ലാ സെക്രട്ടറിയും ആറ്റിങ്ങൾ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയുമായിരുന്നു വി.ജോയിയുടെ ബൂത്തായ ചിറയിൽകീഴ് നിയമസഭാ മണ്ഡലത്തിലെ അഴൂർ 156-ാം നമ്പർ ബൂത്തിൽ 24 വോട്ടിന് ബിജെപിയാണ് മുന്നിലെത്തിയത്.
ഇവിടെ ബിജെപി 294 വോട്ടും 270 എൽഡിഎഫ് 108 വോട്ടുമാണ് നേടിയത്.ഇതേ വാർഡിലെ രണ്ടാമത്തെ ബൂത്തിൽ (155) 40 വോട്ടിൻ്റെ ലീഡും ബിജെപി നേടിയതായാണ് കണക്കുകൽ വ്യക്തമാക്കുന്നത്.ബിജെപി 249 വോട്ടും എൽഡിഎഫ് 209 വോട്ടും യുഡിഎഫ് 137 വോട്ടുമാണ് ഇവിടെ നേടിയത്.
പാർട്ടി ശക്തികേന്ദ്രമായി കാണുന്ന ആറ്റിങ്ങൽ നിയമസഭ മണ്ഡലത്തിൽ ബിജെപി മുന്നിലെത്തിയതിനൊപ്പം മണ്ഡലത്തിലെ സിപിഎം എംഎൽഎ ആയ ഒ.എസ്.അംബികയുടെ ബൂത്തായ കോരാണിയിലും ബിജെപിയാണ് 180 വോട്ടിന് മുന്നിൽ.