പക്ഷിപ്പനി ബാധ: നിരണം സർക്കാർ താറാവ് ഫാമിൽ താറാവുകളെ കൊന്നു

പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധി ഇൻഫെക്ടഡ് സോണായും പത്തുകിലോമീറ്റർ ചുറ്റളവ് സർവൈവൽ സോണായും പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻഫെക്ടഡ് സോണിൽ ഉൾപ്പെടുന്ന പക്ഷികളെയാണു കൊല്ലുന്നത്

author-image
Vishnupriya
New Update
bird

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവല്ല: നിരണം സർക്കാർ താറാവ് ഫാമിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് താറാവ് കർഷകർ ആശങ്കയിൽ. രോഗം ബാധിച്ച താറാവുകളെ മൃഗസംരക്ഷണ വകുപ്പിലെ ദ്രുതകർമ സേനാംഗങ്ങളെത്തി കൂട്ടമായി കൊന്നു. ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും കൊല്ലാൻ ഇന്നലെ ജില്ലാ കലക്ടർ വിളിച്ചു ചേർ‌ത്ത യോഗത്തിൽ തീരുമാനിച്ചിരുന്നു.

പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധി ഇൻഫെക്ടഡ് സോണായും പത്തുകിലോമീറ്റർ ചുറ്റളവ് സർവൈവൽ സോണായും പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻഫെക്ടഡ് സോണിൽ ഉൾപ്പെടുന്ന പക്ഷികളെയാണു കൊല്ലുന്നത്. താറാവും കോഴിയും അടക്കമുള്ള കാൽലക്ഷത്തിലേറെ പക്ഷികളെ കൊല്ലാനാണ് തീരുമാനം.

സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പിൻറെ ഏക താറാവു വളർത്തൽ കേന്ദ്രമാണ് നിരണത്ത് സ്ഥിതി ചെയ്യുന്നത്. നാലായിരത്തിലേറെ താറാവുകളാണ് ഇവിടെയുണ്ടായിരുന്നത്. ഒരാഴ്ച മുമ്പ് ഫാമിലെ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. പക്ഷിപ്പനി സംശയിച്ച്, ചത്ത താറാവുകളുടെ സാംപിളുകൾ ഭോപ്പാലിലെ അതിസുരക്ഷാ പക്ഷിരോഗ നിർണയ ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പക്ഷിപ്പനി സ്ഥിരീകരിച്ച് റിപ്പോർട്ട് എത്തിയത്. അതോടെയാണ് രോഗബാധ പടരുന്നതു തടയാൻ താറാവുകളെ കൊല്ലാൻ തീരുമാനിച്ചത്. കഴിഞ്ഞ മാസം മാവേലിക്കര തഴക്കര, എടത്വ പ്രദേശങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതും പക്ഷിപ്പനി മൂലമാണെന്നാണു കരുതുന്നത്.

bird flu niranam goverment duck farm