കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; ഒരു കിലോമീറ്റര്‍ ചുറ്റളവിലെ എല്ലാ വളര്‍ത്തുപക്ഷികളെയും കൊന്നൊടുക്കും

കഴിഞ്ഞദിവസം താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്ന് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് എച്ച്5 എന്‍1 സ്ഥിരീകരിച്ചത്.

author-image
Vishnupriya
Updated On
New Update
bird

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ എട്ട്യാകരി പാടശേഖരത്തില്‍ വളര്‍ത്തിയിരുന്ന താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി അറിയിച്ചു. പുത്തന്‍പുരയില്‍ ഔസേപ്പ് മാത്യു എന്നയാള്‍ വളര്‍ത്തിയ താറാവുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്ന് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് എച്ച്5 എന്‍1 സ്ഥിരീകരിച്ചത്.

18,000 താറാവുകളെയാണ് ഔസേപ്പ് വളര്‍ത്തിയിരുന്നത്. ഇവയ്ക്ക് അഞ്ചരമാസം പ്രായമുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തുപക്ഷികളെയും മൃഗസംരക്ഷണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ ദയാവധം ചെയ്തു ശാസ്ത്രീയമായി സംസ്‌കരിക്കും. ഇവിടെ അണുനശീകരണം നടത്താനുള്ള നടപടി സ്വീകരിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ ദ്രുതകര്‍മസംഘമാണ് പക്ഷികളെ ദയാവധം ചെയ്തു ശാസ്ത്രീയമായി സംസ്‌കരിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ 2021-ലെ നിര്‍ദേശങ്ങള്‍ പ്രകാരമാണ് സംസ്‌കരണനടപടി.

പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പക്ഷികളുടെയും അവയുടെ ഉല്‍പ്പന്നങ്ങളുടെയും വിപണനവും മറ്റും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂര്‍ണമായി നിരോധിച്ചു. ഒനിരീക്ഷണ മേഖലയില്‍ ഉള്‍പ്പെടുന്ന പായിപ്പാട് പഞ്ചായത്തിലെ മറ്റുവാര്‍ഡുകളിലും ചങ്ങനാശേരി നഗരസഭയിലും വാഴപ്പള്ളി, തൃക്കൊടിത്താനം, കുറിച്ചി ഗ്രാമപഞ്ചായത്തുകളിലും വ്യാഴാഴ്ച മുതല്‍ ജൂണ്‍ രണ്ടു വരെ നാലു ദിവസത്തേക്ക് പക്ഷികളുടെയും അവയുടെ ഉല്‍പ്പന്നങ്ങളുടെയും വിപണനവും കടത്തലും നിരോധിച്ചു.

bird flue kottayam