ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

മേട്ടിപ്പാടം കിണര്‍ സ്റ്റോപ്പിന് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

author-image
anumol ps
New Update
vv

രഞ്ജിത്, അപകടത്തില്‍പ്പെട്ട ബൈക്ക്

 

 

തൃശൂര്‍: തൃശൂരില്‍ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കോര്‍മല അരയംപറമ്പില്‍ വീട്ടില്‍ രാജുവിന്റെ മകന്‍ രഞ്ജിത് (22) ആണ് മരിച്ചത്. മേട്ടിപ്പാടം കിണര്‍ സ്റ്റോപ്പിന് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ചാലക്കുടിയില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെ രഞ്ജിത് സഞ്ചരിച്ച ബൈക്ക് കോഴിയുമായി പോയിരുന്ന പിക്കപ്പ് വാനില്‍ ഇടിച്ചായിരുന്നു അപകടമുണ്ടായത്.





Bike accident