തിരുവനന്തപുരം: നടന് ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവൻറെ ഗവര്‍ണേഴ്സ് അവാര്‍ഡ് ഓഫ് എക്സലന്‍സ് നൽകി ആദരിച്ചു. ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് തിരുവനന്തപുരത്ത് ജഗതിയുടെ വീട്ടിലെത്തിയാണ് പുരസ്കാരം സമ്മാനിച്ചത്.
കലാ- സാഹിത്യ- സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തുന്നതിനും രാജ്ഭവന് ആസ്ഥാനമായി രൂപം നല്കിയ കലാക്രാന്തിമിഷൻറെ ഭാഗമായി ഏര്‍പ്പെടുത്തിയതാണ് 50,000 രൂപയും കീര്‍ത്തിപത്രവും ഫലകമുള്‍പ്പെട്ട ദേശീയപുരസ്കാരം.
ജഗതി ശ്രീകുമാർ സാംസ്കാരിക കേരളത്തിൻറെ , വിശേഷിച്ച് ചലച്ചിത്ര മേഖലയുടെ പുരോഗതിക്ക് നല്കിയ സംഭാവനകള്‍ അളവറ്റതാണെന്ന് ഗവര്‍ണര്‍ കീര്‍ത്തിപത്രത്തില്‍ പരാമര്‍ശിച്ചു. ജഗതിയുടെ ഭാര്യ ശോഭശ്രീകുമാര്, മകന് രാജ്കുമാര്, മരുമകള്‍ ശ്രീകല, ചെറുമക്കളായ ജഗന്‍രാജ്, അനുഗ്രഹ, ജൂനിയര്‍ പി.സി. ജോര്‍ജ് എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്കാരം കൈമാറിയത്.