നവകേരള സദസ് യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ്; ഗൺമാൻമാരെ ചോദ്യം ചെയ്ത് പൊലീസ്

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന ചോദ്യം ചെയ്യലിൻറെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവന്നിരിക്കുന്നത്. രഹസ്യമായാണ് ചോദ്യം ചെയ്യൽ നടന്നിരിക്കുന്നത്. സംഭവം നടന്ന് അഞ്ച് മാസത്തിന് ശേഷമായിരുന്നു ചോദ്യം ചെയ്യൽ.

author-image
Greeshma Rakesh
Updated On
New Update
nava kerala

am Pinarayi Vijayan's Security Personnel Beating Youth Congress workers in alappuzha

Listen to this article
0.75x 1x 1.5x
00:00 / 00:00

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിയ കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ ചോദ്യം ചെയ്തു.മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ സുനിൽ കുമാർ, സന്ദീപ് എന്നിവരെയാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്തത്.തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന ചോദ്യം ചെയ്യലിൻറെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവന്നിരിക്കുന്നത്. രഹസ്യമായാണ് ചോദ്യം ചെയ്യൽ നടന്നിരിക്കുന്നത്. സംഭവം നടന്ന് അഞ്ച് മാസത്തിന് ശേഷമായിരുന്നു ചോദ്യം ചെയ്യൽ.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി തിരുവനന്തപുരത്തെത്തിയാണ് ഇരുവരുടെയും മൊഴിയെടുത്തതെന്നാണ് സൂചന. മുമ്പ് രണ്ട് തവണ ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോഴും പല കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇവർ ഹാജരായിരുന്നില്ല. മുഖ്യമന്ത്രിയുടെ ജീവൻ സംരക്ഷിക്കുക എന്നത് തങ്ങളുടെ ജോലിയാണ്, അതിൻറെ ഭാഗമായാണ് ഇങ്ങനെയൊരു നടപടിയിലേക്ക് കടന്നത് എന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി.പരമാവധി 7 വർഷത്തിൽ താഴെ മാത്രം ശിക്ഷ ലഭിക്കാവുന്ന വകുപ്പായതിനാൽ ഇരുവരെയും ചോദ്യം ചെയ്ത ശേഷം അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചയയ്ക്കുകയായിരുന്നു. 

കഴിഞ്ഞ ഡിസംബർ 15നാണ് നവകേരള സദസ് യാത്രയ്ക്കിടെ ആലപ്പുഴ ടൗണിൽ വച്ച് മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാണിച്ചതിന് കെഎസ്‍യു- യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ അടക്കമുള്ള പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ അടക്കം വളഞ്ഞിട്ട് മർദ്ദിച്ചത്. കരിങ്കൊടി കാട്ടിയ ശേഷം മുഖ്യമന്ത്രിയുടെ ബസ് കടന്നുപോയിരുന്നു. ഇത് കഴിഞ്ഞ് കാറിലെത്തിയ ഗൺമാൻമാർ എന്ത് പ്രകോപനത്തിലാണ് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചത് എന്ന ചോദ്യമാണ് ഈ സംഭവത്തിൽ വ്യാപകമായി ഉയർന്നിരുന്നത്. കോടതി നിർദേശമുണ്ടായിട്ട് പോലും കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ ചോദ്യം ചെയ്യാതിരുന്നതിലും ഏറെ ആക്ഷേപമുയർന്നതാണ്.



cm pinarayi vijayan youth congress cms gunman nava kerala sadas yatra