വയനാട്ടില്‍ ഗൃഹനാഥനു നേരെ കരടിയുടെ ആക്രമണം. സുല്‍ത്താന്‍ ബത്തേരി മറുകര കോളനിയിലെ കൃഷ്ണനാണ് പരിക്കേറ്റത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. കൈക്കും കാലിനും പരിക്കേറ്റ കൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൃഷ്ണനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.