വയനാട് ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിന് താൽ‍കാലിക പാലം; എന്താണ് ബെയ്‍ലി പാലം?

വയനാട്ടിലെ മുണ്ടാക്കൈ,ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിൻറെ ഭാഗമായി ബെയ്‍ലി പാലം നിർമ്മാണം ആരംഭിച്ച് സൈന്യം.കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാവത് ആണ് നിർമ്മാണ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.

author-image
Greeshma Rakesh
New Update
bailey-bridge

bailey bridge for wayanad landslide rescue operation

Listen to this article
0.75x 1x 1.5x
00:00 / 00:00

കല്പറ്റ: വയനാട്ടിലെ മുണ്ടാക്കൈ,ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിൻറെ ഭാഗമായി ബെയ്‍ലി പാലം നിർമ്മാണം ആരംഭിച്ച് സൈന്യം.കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാവത് ആണ് നിർമ്മാണ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.17 ട്രക്കുകളിലായാണ് പാലം നിർമ്മാണത്തിന്റെ സാമഗ്രികൾ വയനാട്ടിൽ എത്തിച്ചത്.

ഹിറ്റാച്ചിയടക്കമുള്ള യന്ത്രങ്ങൾ എത്തിക്കാൻ ബെയ്ലി പാലം ആവശ്യമാണ്.മുണ്ടക്കൈയിലെ ഉൾപ്പെടെ ഇനിയും പല ഭാ​ഗങ്ങളിലും രക്ഷാപ്രവ്ർത്തനം തുടരുന്നതിന് പാലം അത്യാവശ്യമാണ്.ബെയ്ലി പാലം നിർ‌മ്മിക്കുന്നതിനായി മദ്രാസ് എഞ്ചിനിയറിങ് ​ഗ്രൂപ്പ് എത്തി സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.85 അടി നീളമുള്ള പാലമാണ് നിർമിക്കുക.


എന്താണ് ബെയ്‍ലി പാലം

വലിയ ചരിവും  ദുർഘടമായ പ്രദേശങ്ങളിൽ അടിയന്തരഘട്ടത്തിൽ മാത്രം നിർമ്മിക്കുന്ന പാലമാണ് ബെയ്‍ലി പാലം.1942ൽ രണ്ടാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷുകാരനായ ഡൊണാൾഡ് ബെയ്‍ലിയാണ് ആദ്യമായി ഇത്തരമൊരു പാലം ഉണ്ടാക്കിയത്. ഉത്തര ആഫ്രിക്കയിലാണ് ബ്രിട്ടീഷ് സൈന്യത്തിനായി ഈ പാലം നിർമ്മിച്ചത്. ഒരു ഹോബിപോലെയാണ് അദ്ദേഹം പാലങ്ങൾ നിർമ്മിച്ചിരുന്നത്. അതിൽ ഒരു പാലത്തിന്റെ മാതൃക തന്റെ ഉന്നതോദ്യോഗസ്ഥനെ കാണിക്കുകയും അതിൽ എന്തോ ഉപയോഗക്ഷമത കണ്ട അദ്ദേഹം അതു നിർമ്മിക്കാൻ അനുമതി നൽകുകയുമായിരുന്നു. 

മിലിട്ടറി എഞ്ചിനീയറിങ്ങ് എക്സ്പെരിമെന്റൽ എസ്റ്റാബ്ലിഷ്മെന്റിൽ 1941ലും 1942ലും ചേരുകയും ഈ പാലം ഉണ്ടാക്കി പരീക്ഷിക്കുകയും ചെയ്തു. പല തരത്തിൽ പാലം നിർമ്മിച്ചുനോക്കി. താങ്ങുപാലം, ആർച്ചു പാലം, പരന്ന ട്രസ്സ് പാലം എന്നിങ്ങനെ പല രൂപത്തിലും ഉണ്ടാക്കി. ആവോൺ നദിക്കും സ്റ്റൗർ നദിക്കും അടുത്തുള്ള ചതുപ്പു പ്രദേശത്തെ (സ്റ്റാൻപിറ്റ് ചതുപ്പുകൾ) കുറുകെമുറിക്കുന്ന മതർ സില്ലേഴ്സ് ചാനലിനു മുകളിലൂടെയാണിത് ആദ്യമായി ഈ പാലം നിർമ്മിച്ചത്.

പൊതുവെ ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങൾക്കുമാണ് ഇത്തരം പാലം നിർമ്മിക്കാറുളളത്.മുൻകൂട്ടി നിർമ്മിക്കപ്പെട്ട ഭാ​ഗങ്ങൽ കൂട്ടിയോജിപ്പിച്ച് എളുപ്പത്തിൽ നിർമ്മിക്കാവുന്നതും എടുത്തുമാറ്റാവുന്ന തരത്തിലുള്ള താൽക്കാലിക പാലമാണ് ഇത്. ഉരുക്കും തടിയുമാണ് പാലത്തിന്റെ പ്രധാന ഘടകങ്ങൾ.ചെറിയ വാഹനങ്ങൾക്ക് പോകാൻ കഴിയുന്ന തരത്തിലാണ് ഇവയുടെ നിർമ്മാണം. ഭാരം താങ്ങാനുള്ള ശേഷി അനുസരിച്ച് ക്ലാസ് 40 ടൺ, ക്ലാസ് 70 ടൺ വിഭാഗങ്ങളിലുള്ള പാലങ്ങളാണ് സാധാരണ നിർമ്മിക്കുന്നത്.

ബെയ്‌ലി പാലത്തിന് പല ഗുണങ്ങളാണുള്ളത്. ഇവ നിർമ്മിക്കാൻ പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ല. കൂട്ടിച്ചേർക്കാൻ ഭാരം കൂടിയ യന്ത്രങ്ങളും വേണ്ട. തടികൊണ്ടും സ്റ്റീൽ കൊണ്ടും മുമ്പുതന്നെ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചെറുഭാഗങ്ങൾ ഭാരം കുറഞ്ഞതും ചെറുതുമായതിനാൽ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് ട്രക്കിൽ കൊണ്ടുപോകാൻ പ്രയാസമുണ്ടാകുന്നില്ല. ഭാരം കുറഞ്ഞ ഭാഗങ്ങളായതിനാൽ കൈകൊണ്ടുതന്നെ വച്ചുപിടിപ്പിക്കാനാകും. ക്രെയിനിൻറെ ആവശ്യം വരുന്നില്ല. ഇവ നല്ല ഉറപ്പുള്ളതാണ്. വലിയ ടാങ്കുകളെ വരെ ഇതിലൂടെ കൊണ്ടുപോകാനാകും. സിവിൽ എഞ്ചിനീയറിങ്ങിൽ ഇവ വളരെയധികം കാര്യങ്ങൾക്കായി ലോകവ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. ഇവ ഉപയോഗിച്ച് താത്കാലികമായി നടപ്പാതകളും ചെറുവാഹനങ്ങൾക്കുള്ള പാലവും നിർമ്മിക്കുന്നു. ബ്രിട്ടിഷ്, കനേഡിയൻ, അമേരിക്കൻ കരസേനയാണിന്ന് ഇത്തരം പാലങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത്.

സിവിലിയൻ ആവശ്യങ്ങൾക്കായിട്ടായിരുന്നു ഇന്ത്യയിൽ ആദ്യമായി ബെയ്‍ലിപാലം നിർമ്മിച്ചത്.കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് പമ്പാ നദിക്കു കുറുകെ ബെയ്ലി പാലം നിർമ്മിച്ചത്.പമ്പാനദിക്കു കുറുകെയുള്ള, 36 വർഷം പഴക്കമുള്ള റാന്നി പാലം തകർന്നപ്പോഴാണ് പാലത്തിനു പകരം ഇത്തരം താത്കാലിക പാലം സൈന്യം നിർമ്മിച്ചത്. 1996 നവംബർ എട്ടിനായിരുന്നു റാന്നിയിൽ സൈന്യം ബെയ്‍ലി പാലം നിർമ്മിച്ചത്. അടുത്ത രണ്ടു മാസത്തേയ്ക്ക് ഈ പാലത്തിലൂടെയായിരുന്നു ഭാരം കുറഞ്ഞ വാഹനങ്ങൾ നദി കുറുകെക്കടന്നത്.

ഏറ്റവും ഉയരത്തിൽ നിർമ്മിക്കുന്ന ഉരുക്കുകൊണ്ടുള്ള സവിശേഷമായ പാലമാണിത്. ആദ്യമായി സൈനികാവശ്യത്തിനായി ഇത്തരം പാലം നിർമ്മിച്ചത് കശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയിൽ ആണിത് നിർമ്മിച്ചത്. അതിന് 30 മീറ്റർ (98 അടി) നീളമുണ്ടായിരുന്നു. സമുദ്രനിരപ്പിൽനിന്നും 5,602 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ ആർമിയായിരുന്നു ഇത് സ്ഥാപിച്ചത്.



 

 

 

rescue operation Wayanad landslide bailey bridge